NEWSTop NewsWORLD

ഷഹീന്‍ ചുഴലിക്കാറ്റ് ഇന്ന് ഒമാന്‍ തീരം തൊടും; വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ച്‌ ഒമാന്‍; ഇന്ത്യയിലേക്കുള്ള ആറ്​ സര്‍വിസുകളടക്കം പത്ത്​ സര്‍വിസുകൾ ആണ് പുനഃക്രമീകരിച്ചത്

ഒമാന്‍​: ഞായറാഴ്ച രാത്രി ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. അതിന് മുമ്പ് കരുതല്‍ നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വിസ്​ ഒമാന്‍ എയര്‍ നേരത്തെ ആക്കി. ഇന്ത്യയിലേക്കുള്ള ആറ്​ സര്‍വിസുകളടക്കം പത്ത്​ സര്‍വിസുകളാണ്​ ഒമാന്‍ എയര്‍ പുനഃക്രമീകരിച്ചത്.

ഞായറാഴ്ച രാത്രി ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് എത്തുന്നതോടെ കടുത്ത മഴ ഉണ്ടാകും. മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലായിരിക്കും ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുന്നത്. ഇതിനു മുന്നോടിയായിട്ടാണ് ഒമാന്‍ സര്‍വിസ്​ പുനഃക്രമീകരിച്ചത്. ഒക്ടോ​ബര്‍ മൂന്നിന്​ പുറ​പ്പെടേണ്ട കൊച്ചി, തിരുവനന്തപുരം സര്‍വിസുകളും നേര​ത്തെയാക്കിയിട്ടുണ്ട്​. ഇതേ ദിവസത്തെ എല്ലാ സര്‍വിസുകളും പുലര്‍ച്ചെ ഒരുമണിക്ക്​ മുമ്പ് ​ പുറപ്പെടും.​

ഷഹീന്‍ ചുഴലിക്കാറ്റ് മസ്‌കത്ത് മുതല്‍ നോര്‍ത്ത് ബാതിന വരെയുള്ള ഗവര്‍ണറേറ്റുകളുടെ തീരപ്രദേശങ്ങളെ ആണ് ബാധിക്കുക. ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റ്, മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം അടക്കമുള്ളവയാണ് ഉണ്ടാകുക. 150 മുതല്‍ 600 വരെ മി.മി മഴയാണ് പ്രതീക്ഷിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close