KERALANEWSTop News

മുത്തലാഖിന് എതിരെ കോടതിവിധി; ഭാര്യയ്ക്ക് നേരെ ഇരുമ്പുവടികൊണ്ട് ആക്രമണം; ഭർത്താവ് ഒളിവിൽ

ഇടുക്കി: ഇടുക്കിയിൽ മുത്തലാഖിന് എതിരെ വിധി നേടിയ വീട്ടമ്മയ്ക്ക് നേരെ ഭർത്താവിന്റെ അക്രമം. കൊന്നത്തടി സ്വദേശി ഖദീജയാണ് ഭർത്താവ് പരീതിന്റെ ആക്രമണത്തിന് ഇരയായത്. ഇരുമ്പുവടികൊണ്ട് പരീത് ഖദീജയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖദീജ ആശുപത്രിയികൾ ചികിത്സയിലാണ്. ഭർത്താവിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് പോലീസിനും കളക്ടർക്കും ഖദീജ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

ഭർത്താവായ പരീത് ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഖദീജയെ മുത്തലാഖ് ചൊല്ലി പരീത് ഉപേക്ഷിച്ചിരുന്നു. ഇതിനെതിരെ ഖദീജ കോടതിയില്‍ നിയമപോരാട്ടം നടത്തി അനുകൂലമായി വിധി നേടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close