KERALANEWSTop News

ഭർത്താവിനെ അന്വേഷിച്ചിറങ്ങിയ ഭാര്യ ബൈക്കപകടത്തിൽ മരിച്ചു; ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ

മൂലമറ്റം: ഭർത്താവ് വീട്ടിൽ എത്താൻ വൈകിയതിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയ ഭാര്യ ബൈക്കിടിച്ച് മരിച്ചു. കാണാതായ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറണാകുന്നേല്‍ ചിദംബരത്തെയാണ് (75) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂലമറ്റത്ത് പ്രവർത്തിക്കുന്ന രതീഷ് പ്രസ്സിന്റെ ഉടമയാണ്. ഇദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ ഭാര്യ സുജാത (72) യാണ് ബൈക്കിടിച്ച് മരിച്ചത്.

ഭർത്താവ് സന്ധ്യയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങുകയായിരുന്നു സുജാത. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ മൂലമറ്റം ടൗണിന് സമീപം ചെറാടി സ്വദേശി ദിലുവിന്‍റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

തുടർന്ന് ഭാര്യയുടെ മരണവിവരം അറിയിക്കാൻ ചിദംബരത്തെ അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. സ്വന്തം പ്രസിന് അടുത്തുള്ള കിണറിന്‍റെ പൈപ്പില്‍ തൂങ്ങിയ നിലയിലാണ് ചിദംബരത്തിന്‍റെ മൃതദേഹം കാണപ്പെട്ടത്. സുജാതയെ ഇടിച്ച ബൈക്കിന്‍റെ ഉടമയായ ദിലുവിനും അപകടത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. കല, രതീഷ് എന്നിവരാണ് ദമ്പതികളുടെ മക്കൾ. ഇതിൽ രതീഷ് നേരത്തെ മരണപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close