INDIANEWS

മതം മാറി, മുസ്ലിം യുവാവിന്റെ രണ്ടാം ഭാര്യയായി; ഒടുവിൽ 26 കാരിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ലക്നൗ : വീട്ടുകാരെ എതിർത്ത് മതം മാറിയ മുസ്ലീം യുവാവിന്റെ ഭാര്യയായ 26 കാരിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആയുർവേദ മരുന്ന് വിതരണക്കാരനായ മുഹമ്മദ് യാസിനാണ് തന്റെ രണ്ടാം ഭാര്യ സാറ ഖാനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ലക്നൗവിലെ പാര ഏരിയയിലെ കാശിറാം കോളനിയിലായിരുന്നു സംഭവം നടന്നത്. ഇരുവരും ബഹ്‌റെച്ച് സ്വദേശികളാണ് .

തന്റെ രണ്ടാം ഭാര്യ സോഫിയ എന്ന സറാ ഖാനും മൂന്ന് വയസ്സുള്ള മകൾ സാറക്കുമൊപ്പം പാറയിലെ കാശിറാം റെസിഡൻഷ്യൽ കോളനിയിലെ ബ്ലോക്ക് നമ്പർ രണ്ടിലാണ് യാസിൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം യാസിനും സറായും തമ്മിൽ തർക്കമുണ്ടായി. വഴക്കിനിടെ യാസിൻ മകളെ ഫ്ലാറ്റിന് പുറത്തേക്ക് കൊണ്ടുപോയി ഇരുത്തിയ ശേഷം വാതിൽ അകത്ത് നിന്ന് പൂട്ടി. അതിനു ശേഷം സറായെ തലയിണ വച്ച ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു . സംഭവത്തിന് ശേഷം മൃതദേഹം മെത്തയിൽ പൊതിഞ്ഞ് പുറകിലെ മുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചു. ഇതിന് ശേഷം വാതിൽ പുറത്ത് നിന്ന് പൂട്ടി കരയുന്ന മകളെയും ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

സറായുടെ സഹോദരൻ ശരദ് ഫോൺ വിളിച്ചിറ്റും എടുക്കാതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. കാര്യം തിരക്കാനായി ശരദ് സഹോദരിയുടെ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഫ്ലാറ്റിന് പുറത്ത് ഇരുന്നു കരയുന്നത് കണ്ടു . വാതിൽ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് കിടപ്പുമുറിയിൽ മെത്തയിൽ പൊതിഞ്ഞ നിലയിൽ സറായുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലയാളി യാസിനായി പോലീസ് സംഘം തിരച്ചിൽ നടത്തുകയാണ്.

യാസീന്റെ ആദ്യ ഭാര്യ ഷഹർബാനോ എന്ന യുവതിയാണ് . എട്ട് വർഷം മുമ്പാണ് യാസിൻ ഷഹർബാനോയെ വിവാഹം കഴിച്ചത്. ഷഹർബാനോയുമായുള്ള വിവാഹത്തിന് രണ്ട് വർഷത്തിന് ശേഷമാണ് യാസിൻ സറായെ പ്രണയവിവാഹം കഴിച്ചത്. യാസിനെ വിവാഹം കഴിക്കുന്നതിന് മുൻപ് സറായുടെ പേര് ശിവ വിശ്വകർമ എന്നായിരുന്നു . വീട്ടുകാരെ എതിർത്ത് മുഹമ്മദ് യാസിനുമായുള്ള വിവാഹത്തിന് ശേഷമാണ് ഇസ്ലാം മതം സ്വീകരിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close