INDIANEWS

കുളി കഴിഞ്ഞപ്പോൾ തോർത്ത് കിട്ടാൻ വൈകി; ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു; കണ്ടുനിന്ന മകളെ ഭീഷണിപ്പെടുത്തി

ഭോപ്പാൽ: കുളി കഴിഞ്ഞ് തോർത്ത് കിട്ടാൻ വൈകിയതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. മദ്ധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ഹിരാപൂരിലാണ് സംഭവം നടന്നത്. രാജ്കുമാർ ബഹെ എന്ന അമ്പത് കാരനാണ് ഭാര്യയെ അടിച്ചുകൊന്നത്. ഇയാൾ വനംവകുപ്പിൽ ദിവസവേതനക്കാരനായി ജോലി ചെയ്യുകയാണ്.

ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തി കുളിച്ച ശേഷം ഇയാൾ ദേഹം തോർത്താനായി ഭാര്യയോട് തോർത്ത് ചോദിക്കുകയായിരുന്നു. എന്നാൽ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഭാര്യ തോർത്ത് കൊണ്ട് കൊടുക്കാൻ കുറച്ച വൈകി. അല്പസമയം കാത്തിരിക്കാൻ ഭാര്യ പറഞ്ഞതോടെ രോക്ഷാകുലനായ ഇയാൾ കുളിമുറിയിൽ നിന്ന് ഇറങ്ങി വന്ന് മർദ്ദിക്കുകയായിരുന്നു.

തുടർന്ന് മൺവെട്ടിക്കൊണ്ട് ഭാര്യയെ ശക്തിയായി അടിച്ചു. അടികൊണ്ട ഭാര്യ പുഷ്‌പഭായി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവം കണ്ട മകളെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പിന്നീട് വീട്ടുകാരുടെ പരാതിയെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close