INDIANEWS

ഭര്‍ത്താവ് വെടിയേറ്റ് മരിച്ചു; തന്നെ ബലാത്സംഗം ചെയ്ത നാലുപേരാണ് കൊലയ്ക്ക് പിന്നിലെന്ന് ആരോപിച്ച് ഭാര്യ രംഗത്ത്


ന്യൂഡല്‍ഹി: തന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നത് തന്നെ ബലാത്സംഗം ചെയ്ത നാല് പേരാണെന്ന് ആരോപിച്ച് ഭാര്യ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഭര്‍ത്താവിനെ വീടിന് സമീപം വച്ച് അജ്ഞാതസംഘം വെടിവച്ച് കൊന്നത്.

വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ആറ് മാസം മുന്‍പ് ഗാസിയാബാദില്‍ വച്ചാണ് താന്‍ ബലാത്സംഗത്തിനിരയായതെന്നും ഇവര്‍ വ്യക്തമാക്കി. ഇവരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോളി ദിനത്തിലാണ് തനിക്ക് നേരെ അതിക്രമമുണ്ടായതെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ ബലാത്സംഗം ചെയ്തതായി കാട്ടി ഇവര്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഇവരുടെ പേരും പറയുന്നുണ്ട്. എന്നാല്‍ ഇവരോട് പരാതി പിന്‍വലിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ വീട്ടിലേക്ക് കൊലയാളികളെ ഇവര്‍ അയക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.

ശനിയാഴ്ചയാണ് ഇവരുടെ ഭര്‍ത്താവിന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. അജ്ഞാതരായ രണ്ട് പേര്‍ ഇവരുടെ വീടിന് സമീപം എത്തുകയും യുവതിയുടെ ഭര്‍ത്താവ് പുറത്തിറങ്ങിയപ്പോള്‍ നിറയൊഴിക്കുകയുമായിരുന്നു. ലോണിയിലാണ് ഇവര്‍ ബലാത്സംഗ പരാതി നല്‍കിയിട്ടുള്ളത്. തനിക്കും ഭര്‍ത്താവിനും ഇവരില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നു. ഇവര്‍ തന്നെയാകും കൊലപാതകത്തിന് പിന്നിലെന്നും യുവതി പറയുന്നു.

മൂന്ന് മാസം മുമ്പാണ് ഈ കുടുംബം ലോണിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറിയത്. ഗുഡ്ഡു, മെരാജ്, വാഷി, താംജിത് എന്നീ നാല്‌പേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പേടിച്ചാണ് തങ്ങള്‍ ഡല്‍ഹിയിലേക്ക് താമസം മാറിയതെന്നും യുവതി പറഞ്ഞു.

ഗാസിയബാദ് പൊലീസ് ബലാത്സംഗ കേസ് സ്ഥിരീകരിച്ചിട്ടുണ്ട് ആദ്യഘട്ടത്തില്‍ ഇവര്‍ ഒരാളുടെ പേര് മാത്രമേ പറഞ്ഞിരുന്നുള്ളൂവെന്നും അയാളെ അറസ്റ്റ് ചെയ്തതായി ഗാസിയാബാദ് റൂറല്‍ എസ്പി ഇരാജ് രാജ പറഞ്ഞു. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പിന്നീടാണ് ഇവര്‍ പറഞ്ഞത്. മജിസ്‌ട്രേറ്റ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്. ഇവരുടെ ഭര്‍ത്താവിന്റെ കൊലപാതകവും ഇതുമായി ബന്ധമുണ്ടോയെന്ന കാര്യം അറിയില്ലെന്നും ഗാസിയാബാദ് പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ ഡല്‍ഹി പൊലീസ് തങ്ങളെ സമീപിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close