KERALANEWS

വാടക വീട്ടിലെത്തിയ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് താജുദ്ദീൻ അറസ്റ്റിൽ; പോക്സോ ഉൾപ്പടെ 12 ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്

കോഴിക്കോട്: ബാലുശേരി വീര്യമ്പ്രത്ത് സുഹൃത്തിന്റെ വാടക വീട്ടിലെത്തിയ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് താജുദ്ദീൻ അറസ്റ്റിൽ. ഒളിവിലായിരുന്ന താജുദ്ദീൻ മലപ്പുറം കോട്ടക്കലിൽ വച്ചാണ് അറസ്റ്റിലായത്. ഇയാൾ പോക്സോ ഉൾപ്പടെ 12 ഓളം കേസുകളിൽ പ്രതികൂടിയാണ്. ഒളിവിലായിരുന്ന ഇയാളെ ബാലുശേരി സി.ഐ എം.കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്യേഷത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്.

ഈ മാസം എട്ടിനാണ് ഉമ്മുകുൽസു മരിച്ചത്. കഴിഞ്ഞ മാസം 30 നാണ് താജുദ്ദീൻ, ഭാര്യ ഉമ്മുകുൽസുവിനും മക്കൾക്കുമൊപ്പം വീര്യമ്ബ്രത്തെ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. ഈ മാസം എട്ടിന് ഈ വീട്ടിൽ നിന്ന് ഇവർ പുറത്തുപോയി. തിരികെയെത്തിയപ്പോൾ ഉമ്മുകുൽസുവിനെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിൽ താജുദ്ദീന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഉമ്മുകുൽസുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഓട്ടോറിക്ഷയിൽ സുഹൃത്തുക്കൾ കയറ്റിയെങ്കിലും താജുദ്ദീൻ പിന്നാലെ മക്കളേയും കൊണ്ട് കാറിൽ വരാമെന്നായിരുന്നു അറിയിച്ചത്.

എന്നാൽ താജുദ്ദീൻ വഴിയിൽ മക്കളെ ഇറക്കിവിട്ടു മുങ്ങുകയായിരുന്നു. അതേസമയം, മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഉമ്മുകുൽസു മരിച്ചിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ ശരീരത്തിലെ പാടുകൾ കണ്ടാണ് അധികൃതർ പൊലിസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. നിരന്തരമായി യുവതി ശാരീരിക പീഡനത്തിന്‌ഇ രയായിരുന്നു. ആന്തരിക രക്ത സ്രാവമാണ് മരണകാരണമായത് . കാറിലുണ്ടായിരുന്ന താജുദ്ദീന്റെ സുഹൃത്തുക്കളായ ജോയൽ ജോർജ് , ആദിത്യൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകത്തിന് സഹായം നൽകി എന്നകുറ്റമാണ് ഇവർക്കുനേര ചുമത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close