NEWSSPORTS

ജയിക്കാൻ വേണ്ടി മാത്രം കളത്തിലിറങ്ങാൻ പഞ്ചാബും ഹൈദരാബാദും; ഇരു ടീമുകൾക്കും ഇന്ന് നിർണായകം; ഐപിഎൽ മത്സരത്തിൽ ഇന്ന് തീപാറും പോര്

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. ഷാർജ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആണ് മത്സരം. നിലവിൽ പോയിൻ്റ് പട്ടികയിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 3 ജയവും 6 തോൽവിയുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും 7 തോൽവികളുമായി ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

ഡൽഹിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ ദയനീയ തോൽവിയാണ് ഹൈദരാബാദ് ഏറ്റുവാങ്ങിയത്. ബാറ്റിങ്ങ് നിരയിൽ ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, മനീഷ് പാണ്ഡെ തുടങ്ങിയവർ തീർത്തും നിരാശപ്പെടുത്തി. ഭേദപ്പെട്ട സ്കോർ പടുത്തുയർത്താൻ സാധിക്കാതിരുന്നതും ഹൈദരാബാദിനെ സാരമായി ബാധിച്ചു. റഷീദ് ഖാൻ, ജേസൺ ഹോൾഡർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ് എന്നിവരടങ്ങുന്ന ബൗളിങ്ങ് നിര ഏറെ മികച്ചതാണ്.

മറുവശത്ത് പഞ്ചാബ് കഴിഞ്ഞ ചൊവ്വാഴ്‌ച രാജസ്ഥാനെതിരെ നടന്ന മത്സരത്തിലെ അവസാന ഓവറിൽ മത്സരം കൈവിട്ടു കളയുകയായിരുന്നു. വിജയിക്കാൻ വെറും നാല് റൺസ് മാത്രം വേണ്ടിയിരുന്ന അവസാന ഓവറിൽ പഞ്ചാബിന് ഒരു റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ സാധിച്ചുള്ളൂ. മത്സരത്തിൽ വിൻഡീസ് സൂപ്പർ താരം ഗെയിലിനെ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് നിരവധി താരങ്ങളും വന്നിരുന്നു. ബാറ്റിങ്ങ് നിരയിൽ നായകൻ കെ. എൽ. രാഹുൽ, മയങ്ക്‌ അഗർവാൾ എന്നിവരടങ്ങുന്ന ഓപ്പണിംഗ്. മധ്യ നിരയിൽ നിക്കോളാസ് പൂരൻ, ഐഡൻ മാർക്രം, ദീപക് ഹൂഡ എന്നിവരും പഞ്ചാബിൻ്റെ മികച്ച ബാറ്റ്സ്മാന്മാർ ആണ്. ബൗളിങ്ങ് നിരയിൽ മുഹമ്മദ് ഷമി, അർശ്ദീപ് സിംഗ്, ഇഷാൻ പോരൽ, ഹർപ്രീത് ബാർ എന്നിവർ മികച്ചതാണ്. രാജസ്ഥാനെതിരെ അർശ്ദീപ് 5 വിക്കറ്റ് നേടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close