INDIANEWS

തിരഞ്ഞെടുപ്പിലെ ‘മാൻ ഓഫ് ദി മാച്ച്’ ഞാൻ തന്നെ ; തോൽവിക്ക് ശേഷം ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രെവാള്‍

കൊൽക്കത്ത : ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ മുഖ്യ എതിരാളിയായിരുന്നു ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രെവാള്‍. തിരഞ്ഞെടുപ്പിൽ 85,263 വോട്ടുകൾ നേടി മമത വിജയിച്ചു. ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട പ്രിയങ്ക താനാണ് തിരഞ്ഞെടുപ്പിലെ ‘മാൻ ഓഫ് ദി മാച്ച്’ എന്ന് പറഞ്ഞു. 26,428 വോട്ടുകൾ നേടിയ പ്രിയങ്ക മമതയുടെ ശക്തികേന്ദ്രത്തിൽ 25,000 ത്തിലധികം വോട്ടുകൾ നേടിയതിനാലാണ് ഇങ്ങനെ അവകാശപ്പെട്ടത്. “ഈ തിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദി മാച്ച് ഞാനാണ്. കാരണം മമത ബാനർജിയുടെ ശക്തികേന്ദ്രത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും 25,000 ത്തിലധികം വോട്ടുകൾ നേടുകയും ചെയ്തു. ഇനിയും ഞാൻ കഠിനാധ്വാനം തുടരും.” പ്രിയങ്ക പറഞ്ഞു.

58,389 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് മമത വിജയം ഉറപ്പിച്ചത്. ബംഗാളിലെ മുഖ്യമന്ത്രി സ്ഥാനം നിലനിർത്തണമെങ്കിൽ മമത ബാനർജിക്ക് ഈ ജയം അനിവാര്യമായിരുന്നു. ഭവാനിപൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വലിയ കരുത്തേകുന്ന വിജയമാണിത്. ഭവാനിപ്പൂരിലെ ഒരു വാർഡിൽ പോലും തോൽക്കാതെയാണ് ഈ വിജയം തൃണമൂൽ നേടിയത്. തന്റെ വസതിക്ക് മുന്നിൽ കൂടിയ അനുയായികൾക്ക് മമത നന്ദി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close