KERALANEWS

‘സല്യൂട്ടും സാര്‍ വിളിയും എനിക്ക് വേണ്ട’ ; ജനപ്രതിനിധികൾ എന്നാൽ ജനങ്ങള്‍ തെരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് , ഇത് അവകാശവും അധികാരവുമായി കാണുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതില്‍ അതിയായ ഖേദമുണ്ട് – ടിഎന്‍ പ്രതാപന്‍

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍ എംപി. പോലീസ് ഉദ്യോഗസ്ഥർ ജന പ്രതിനിധികൾക്ക് സല്യൂട്ടും അഭിവാദ്യവും നൽകുന്നതും സാർ എന്ന് വിളിക്കുന്നതും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടിഎൻ പ്രതാപൻ കത്ത് നൽകി. പോലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസ് സർക്കാർ ഉദ്യോഗസ്ഥരും എന്നെ സാർ എന്ന് വിളിക്കുന്നതും പോലീസ് ഉദ്യോഗസ്ഥർ എനിക്ക് സല്യൂട്ട് ചെയ്യുന്നതും ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കില്‍ പേരോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികൾ എന്നാൽ ജനങ്ങള്‍ തെരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ്. കേരള പോലീസ് മാനുവലില്‍ സല്യൂട്ടിന് അര്‍ഹരായവരുടെ പട്ടികയില്‍ എം പി. മാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും എംപിമാരെ പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കി ആദരിക്കുന്നത് കാണാറുണ്ട്. ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതില്‍ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയിരുന്ന കാലത്തും എംപി ആയിരിക്കുമ്പോഴും ഞാന്‍ പല വേദികളിലും പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. എന്നാല്‍ ഇപ്പോള്‍ ”സല്യൂട്ട്”, ”സാര്‍” വിളികള്‍ വലിയ വിവാദമായിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇത്തരമൊരു കത്ത് എഴുതേണ്ടി വന്നതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close