NEWSSPORTSTrending

‘റയൽ മാഡ്രിഡുമായി എനിക്ക് വൈകാരിബന്ധമാണുള്ളത്; എന്നാൽ മത്സരത്തിൽ പി.എസ്.ജിക്കായി മരിക്കാനും തയാർ’ ; സെർജിയോ റാമോസ്

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡെനെതിരായ മത്സരത്തിൽ പി.എസ്.ജിക്കായി മരിക്കാനും തയ്യാറാണെന്ന് പ്രതിരോധ താരം സെർജിയോ റാമോസ്. പ്രതിരോധ നിരയിൽ റാമോസിനെ കടത്തിവെട്ടാൻ ആരുമില്ല എന്നാണ് കാൽപ്പന്ത് ലോകത്തി​ന്റെ വെപ്പ്.

എന്നാൽ ‘റയൽ മാഡ്രിഡുമായി എനിക്ക് വൈകാരിബന്ധമാണുള്ളത്. എന്നാൽ ഞാനിപ്പോൾ പി.എസ്.ജി യുടെ താരമാണ്. മത്സരം ജയിക്കാൻ ഏതറ്റം വരെയും പോകും. പി.എസ്.ജിക്കായി മരിക്കാനും തയ്യാറാണ്’. റാമോസ് പറഞ്ഞു. പി എസ് ജി റയൽമാഡ്രിഡ് ക്ലാസിക്ക് പോരാട്ടം എന്നതിലുപരി സെർജിയോ റാമോസ് റയൽ മാഡ്രിഡ് പോരാട്ടം എന്ന പേരിലാകും പ്രീക്വാർട്ടറിലെ ഈ പോരാട്ടം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടാൻ പോകുന്നത്.

16 വർഷം നീണ്ട കരിയറിനുശേഷം റയൽമാഡ്രിഡിൻറെ വെള്ളക്കുപ്പായം അഴിച്ചുവച്ച് പി എസ് ജിയി ലേക്ക് ചേക്കേറിയ ലോസ് ബ്ലാങ്കോസിൻറെ എക്കാലത്തെയും മികച്ച പ്രതിരോധ ഭടൻ റാമോസ് പി എസ് ജിയി ലെ ഒന്നാം സീസണിൽ തന്നെ തൻറെ പഴയ ക്ലബ്ബുമായി ഏറ്റുമുട്ടേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

റയൽ മാഡ്രിഡിൻറെ തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിൽ മറ്റൊരു ടീമിൻറെ ജേഴ്സിയണിഞ്ഞ് റാമോസ് കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രീക്വാർട്ടറിലെ മറ്റു മത്സരങ്ങളിൽ ലിവർപൂൾ ഇൻറർ മിലാനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് അത് ലറ്റിക്കോ മാഡ്രിഡിനേയും മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിംഗ് ലിസ്ബണെയും ബയേൺ മ്യൂണിക് എഫ്സി സാൽസ്ബെർഗിനെയും ചെൽസി ലില്ലിയെയും യുവൻറസ് വിയ്യാറയലിനെയും നേരിടും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close