KERALANEWSTECH

ഇനി ഓൺലൈനിൽ എസ്ബിഐൽ ഭവന വായ്പയ്ക്ക് അപേക്ഷിക്കാം; അറിയാം എസ്ബിഐയുടെ പുത്തൻ പദ്ധതികൾ

ഇനി ഓൺലൈനിൽ ലളിതമായ വിവരങ്ങൾ നൽകി എസ്ബിഐൽ ഭവന വായ്പയ്ക്ക് അപേക്ഷിക്കാം. യോനോ ആപിലൂടെയും ഇപ്പോൾ ഭവന വായ്പക്ക് അപോക്ഷിക്കാം. ഇത് മൂലം ബാങ്കുളിലെ തിരക്ക് ചെറിയ തേതിൽ നിയന്ത്രിക്കാനാകും. വരുമാനം, വ്യക്തിഗത വിവരങ്ങൾ, മറ്റ് വായ്പകളുടെ വിവരങ്ങൾ തുടങ്ങിയ രേഖകൾ നൽകിയാണ് ഭവന വായ്പയ്ക്ക് അപേക്ഷിക്കാനാവുക.

നിലവിലെ രിതിയിൽ നിന്ന് വ്യത്യസ്ഥത പുലർത്തുന്നതാണ് എസ്ബിഐയുടെ പുതിയ പദ്ധതികൾ. ഓരോ വിഭാഗത്തിനും ഗുണകരമായ പ്രത്യേക പദ്ധതികൾ, കുറഞ്ഞ പലിശ നിരക്ക്, സീറോ പ്രോസസിങ് ചാര്ജ്, വനിതകൾക്ക് പലിശ ഇളവ്, മുൻകൂട്ടി പണം അടക്കാനുള്ള സൗകര്യം, ഓവർഡ്രാഫ്റ്റ് ആയി ഭവന വായ്പ പ്രയോജനപ്പെടുത്താനുള്ള അവസരം തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. പ്രതിദിന ബാലന്സിന്റെ അടിസ്ഥാനത്തില് പലിശ കണക്കാക്കുന്ന രീതിയാണ് പിന്തുടരുന്നത്. മൂന്നു വര്ഷം മുതൽ 30 വർഷം വരെ കാലയളവിലേക്ക് 6.70 ശതമാനം മുതലുളള പലിശയിലാണ് വായ്പ ലഭിക്കുക. അക്കൗണ്ടുള്ള ബാങ്കുകളിലെ കഴിഞ്ഞ ആറു മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, വായ്പകളുണ്ടെങ്കിൽ അതിന്റെ ഒരു വർഷത്തെ സ്റ്റേറ്റ്മെന്റ്, മൂന്നു മാസത്തെ സാലറി സ്ലിപ്, രണ്ടു വർഷത്തെ ആദായ നികുതി റിട്ടേണ് പകർപ്പ് തുടങ്ങിയ രേഖകളും സമർപ്പിക്കണം.

പൊതുവായ ഭവന വായ്പയ്ക്ക് പുറമെ വനിതകൾക്കുള്ള ഭവന വായ്പ, പ്രവാസികൾക്കുളള ഭവന വായ്പ, മുന്കൂട്ടി അനുമതിയുള്ള ഭവന വായ്പ, ടോപ് അപ്പ്, റിവേഴ്സ് മോര്ട്ട്ഗേജ് തുടങ്ങി നിരവധി പദ്ധതികൾ ഓരോ വിഭാഗങ്ങൾക്കുമായി എസ്ബിഐ ലഭ്യമാക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close