തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജേതാക്കള്‍ക്ക് നൽകിയത്. പുരസ്‌കാര ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ തരംഗമായിരിക്കുകയാണ്. എന്നാൽ ഇതിനുകൂടെ തന്നെ ചർച്ചയാവുകയാണ് ചടങ്ങില്‍ ജയസൂര്യ പറഞ്ഞ വാക്കുകളും.
താന്‍ ഒരിക്കലും ഒരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ സ്വയം വിശ്വസിച്ചാല്‍ കലാകാരന്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ച നിലക്കുമെന്നുമാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞത്. അവസാന റൗണ്ടില്‍ ഒരുപിടി മികച്ച നടന്മാര്‍ക്കൊപ്പം മത്സരിച്ചാണ് അവാര്‍ഡ് ലഭിച്ചതെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഓരോ സിനിമയിലൂടെയും കൂടുതല്‍ മികച്ചനടനായി മാറുക എന്നതാണ് തന്റെ ആഗ്രഹമെന്നും ജയസൂര്യ പറഞ്ഞു.
അതേസമയം മികച്ച നടക്കുള്ള പുരസ്‌കാരം അന്ന ബെന്നും ഏറ്റുവാങ്ങി. തന്നിലെ പെണ്‍കുട്ടിക്കും സ്ത്രീക്കും ശക്തിപകരുന്ന തന്റെ നാല് അമ്മച്ചിമാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നാണ് അന്ന ബെന്ന ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞത്. കപ്പേള എന്ന ചെറിയ ചിത്രത്തെ അംഗീകരിച്ച ജൂറിക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്