NEWSTECHTrending

റേഞ്ച് ഇല്ലാത്തിടത്ത് പോലും ഫോൺ വിളിക്കാനും മെസേജ് അയക്കാനും പറ്റും; കിടിലൻ ഫീച്ചറുകളുമായി ഐ ഫോൺ 13; ഇത് ടെലി കമ്മ്യൂണിക്കേഷനിലെ പുതുവിപ്ലവം

കൊവിഡായാലും ഇത്തവണ ഐഫോൺ 13 കൃത്യസമയത്ത് തന്നെ വരുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അതു കൊണ്ടു തന്നെ അതിലെ സ്‌പെസിഫേക്കഷനുകളിലാണ് അവരുടെ ശ്രദ്ധ മുഴുവൻ. 4ജി അല്ലെങ്കിൽ 5 ജി കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മൊബൈൽ റേഞ്ച് ഇല്ലാത്തപ്പോഴും സാറ്റലൈറ്റുമായി കണക്ട്‌ചെയ്ത് ഫോൺ വിളിക്കാനും ടെക്സ്റ്റ് മെസേജ് അയയ്ക്കാനും ഉള്ള പുത്തൻ സാങ്കേതിക വിദ്യയാണ് ഐ ഫോൺ 13-ൽ ഉള്ളത്. ഭൂമിയോട് അടുത്ത ഭ്രമണപഥങ്ങളിൽ ചുറ്റുന്ന ഉപഗ്രഹങ്ങളുമായി സംവേദിക്കാൻ ക്ഷമതയുള്ള ക്വാൽകോമ്മ് ചിപ്പ് ഉപയോഗിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.

ക്വാൽകോം എക്സ് 60 ബേസ്ബാൻഡ് ചിപ്പിന്റെ പരിഷ്‌കരിച്ച പതിപ്പിനായി ക്വാൽകോം ഇപ്പോൾ ഗ്ലോബൽ സ്റ്റാറുമായി കൈകോർക്കുകയാണ്. അതായത് എ ടി ആൻഡ് ട്, അല്ലെങ്കിൽ വെരിസോൺ പോലെ മൊബൈൽ ഫോൺ സേവനദാതാക്കൾ ഗ്ലോബൽസ്റ്റാറുമായി ചേർന്ന് പ്രവർത്തിക്കും. ഇതുവഴി ഉപഭോക്താക്കൾക്ക് അധിക തുക നൽകാതെ തന്നെ ഗ്ലോബൽസ്റ്റാറിന്റെ സേവനം ഉപയോഗപ്പെടുത്താൻ കഴിയും. നിലവിൽ ഗ്ലോബൽസ്റ്റാറിന് ഭൂമിയോട് അടുത്ത ഭ്രമണപഥങ്ങളിൽ കറങ്ങുന്ന (ലോ എർത്ത് ഓർബിറ്റ്) 48 ഉപഗ്രഹങ്ങളാണ് ഉള്ളത്.

എന്നാൽ ഈ സൗകര്യം ലഭ്യമാകുക ഐ മെസേജിനും ഫേസ് ടൈമിനും മാതമാണോ അതല്ല, എല്ലാ തരം ആശയവിനിമയത്തിനും ഇത് ലഭ്യമാകുമോ എന്ന കാര്യം പക്ഷെ ഇപ്പോൾ വ്യക്തമല്ല. ഈ ആധുനിക സാങ്കേതിക വിദ്യയ്ക്ക് പുറമേ ഐഫോൺ 13 ആപ്പിളിന്റെ ഭാവി ഉദ്പന്നങ്ങളുടെ ഭാഗമാകുന്ന വിധത്തിൽ തികച്ചും ആധുനികമായ ഒന്നായിരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.

മാക് നടത്തിയ ഒരു ചെറിയ സർവേയിൽ 70 ശതമാനം ഉപയോക്താക്കളും 1 ടിബി ഐഫോൺ ഉള്ള ഐഫോൺ 13 ലേക്കു പോയേക്കാമെന്നും 12 ശതമാനം ഉപയോക്താക്കൾ ആപ്പിൾ ലോഞ്ച് ചെയ്യുമ്പോൾ തീർച്ചയായും ഒരെണ്ണം വാങ്ങുമെന്നും അഭിപ്രായപ്പെട്ടു. ശേഷിക്കുന്ന 11 ശതമാനം ഉപയോക്താക്കൾ വാങ്ങുന്നതിനുമുമ്പ് കാത്തിരിക്കുമെന്നും അത് എത്രത്തോളം ആവശ്യമാണെന്ന് ആദ്യം പരിശോധിക്കുമെന്നും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close