NEWSVIDEOSviralWORLD

‘ഇനിയും എനിക്ക് അവനെ നഷ്ടപ്പെടുത്താന്‍ കഴിയില്ല’; മരിച്ചുപോയ ഭര്‍ത്താവിന്റെ ചാരം ദിവസം അഞ്ച് നേരം ഭക്ഷിച്ച് യുവതി

മരിച്ചുപോയ ഭര്‍ത്താവിന്റെ ചാരം ദിവസം അഞ്ച് നേരം ഭക്ഷിച്ച് യുവതി. ഒരു ചാനല്‍ പരിപാടിയ്ക്കിടെയാണ് 26കാരി അക്കാര്യം തുറന്നുപറഞ്ഞത്. അമരേിക്കയിലെ ടെന്നസിയിലെ കാസി എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ചിതാഭസ്മം കഴിക്കുന്നത്. ആസ്തമ പിടിപെട്ട് 2009ലാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. വളരെ കുറച്ചുകാലം മാത്രമേ ഇവർക്ക് ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞുള്ളു. ശവദാഹത്തിന് ശേഷം ലഭിച്ച ചാരം ഒരു പ്രത്യേക പാത്രത്തിലാക്കി പോകുന്നിടത്തെല്ലാം കൊണ്ടുപോകുമായിരുന്നു എന്ന് യുവതി പറയുന്നു.

ഇവർ ഭര്‍ത്താവുമായി വളരെ അടുപ്പത്തിലായിരുന്നു. ഒരു ദിവസം ചിതാഭസ്മം മാറ്റിവെക്കുന്നതിനിടെ ചാരം യുവതിയുടെ കൈയിലായി. ആ ചാരം തുടയ്ക്കാതെ അവള്‍ അത് നക്കുകയും ചെയ്തു. പിന്നീട് അത് നിര്‍ത്താനായില്ലെന്നാണ് യുവതി പറയുന്നത്. ഇത് തന്റെ ഭര്‍ത്താവാണ്. അവനെ തുടച്ചുനീക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാന്‍ അവനെ ദിവസവം പലതവണ നക്കിനുണയുന്നുവെന്നും യുവതി പറഞ്ഞു.
ഭര്‍ത്താവ് മരിച്ച ശേഷം മറ്റ് ആഹാരങ്ങള്‍ കഴിക്കുന്നതിനുള്ള താത്പര്യം തനിക്ക് നഷ്ടപ്പെട്ടുവെന്നും യുവതി പറയുന്നു. ഇതിനാല്‍ ഇക്കാലയളവില്‍ 19 കിലോ ഭാരമാണ് തനിക്ക് കുറഞ്ഞത്. ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന പാത്രം തുറക്കുമ്പോള്‍ തന്നെ തനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് ലഭിക്കുന്നതെന്ന് യുവതി പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close