Breaking NewsKERALANEWS

സ്‌ഫോടനത്തിൽ പന്ത്രണ്ടുകാരന് പരിക്ക്; ഐസ്‌ക്രീം ബോൾ എന്ന് കരുതി കുട്ടികൾ കളിച്ചത് ഐസ്‌ക്രീം ബോംബ് ഉപയോഗിച്ച്

കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരുക്കേറ്റു. ഐസ്‌ക്രീം ബോംബ് പൊട്ടിയാണ് അപകടമുണ്ടായത്. കുട്ടിയുടെ കാലിനും ഞെഞ്ചിനും പരിക്കേറ്റു. അപകടം ഗുരുതരമല്ല.

ധർമടം പാലയാട് നരി വയലിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പരുക്കേറ്റ നരിവയൽ സ്വദേശി ശ്രീ വർദ്ധനാണ് (12) പരുക്കേറ്റത്. കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്‌ഫോടനം നടന്നത്. കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തെറിച്ചുവീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ് ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ജനവാസകേന്ദ്രത്തിലാണ് കുട്ടികള്‍ കളിച്ചിരുന്നത്. തൊട്ടടുത്ത് കാടുപിടിച്ചു കിടന്ന വളപ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ പോകുമ്പോള്‍ ബോള്‍ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത് എടുത്തു നോക്കുന്നതിനിടെ, സംശയം തോന്നിയ കുട്ടി ഇത് വലിച്ചെറിയാന്‍ ശ്രമിക്കുമ്പോഴാണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പ്രദേശത്ത് നിന്ന് ഐസ്‌ക്രീം ബോംബ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close