HEALTH

ഡെങ്കിപ്പനി വൈറസിന്‍റെ ഡി2 (DENV-2 ) വകഭേദം മരണത്തിനു കാരണമാകുന്നുവെന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആർ)

ഉത്തർപ്രദേശിലെ മധുര, ആഗ്ര, ഫിറോസാബാദ് എന്നിവിടങ്ങളിൽ കുട്ടികളടക്കം നിരവധി പേരുടെ മരണം ഡെങ്കിപ്പനി മൂലം സംഭവിച്ചിരുന്നു. മരണത്തിനിടയാക്കിയത് ‍ഡെങ്കിപ്പനി വൈറസിൻറെ ഡി2 (DENV-2 ) വകഭേദമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) വ്യക്തമാക്കി. ഈ വകഭേദം മരണകാരണമാകുന്ന രക്തസ്രാവത്തിലേക്ക് നയിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

ഡെങ്കിപ്പനി കൂടുതൽ ഗുരുതരമാകുമെന്നും ഇത് മരണത്തിനു കാരണമാകുമെന്നും ജന്തുജന്യ രോഗങ്ങൾക്കെതിരെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിതി ആയോഗ് അംഗം ഡോ. വി. കെ. പോൾ പറഞ്ഞു. ഡെങ്കിപ്പനിക്ക് വാക്‌സിൻ ഇല്ലാത്തതിനാൽ കൊതുക് വലകളും കൊതുക് തിരികളും ശരീരം മുഴുവൻ മൂടുന്ന വസ്ത്രവും അടക്കമുള്ള മുൻകരുതലുകൾ ജനങ്ങൾ പിന്തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഫിറോസാബാദിൽ മാത്രം 58 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ദിനേഷ് കുമാർ പറയുന്നു. അതിൽ തന്നെ ഭൂരിപക്ഷം കുട്ടികളാണ്. പനി പടരുന്നത് തടയാൻ 95 ആരോഗ്യ ക്യാംപുകളാണ് ജില്ലയിൽ ഉടനീളം പ്രവർത്തിക്കുന്നത്. വീട്ടുവളപ്പിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയാനും അപകട സാധ്യതയുള്ള മേഖലകളിൽ മരുന്നടിക്കുന്നതിനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൊതുകിൻറെ കൂത്താടികളെ തിന്നു നശിപ്പിക്കുന്ന ആയിരക്കണക്കിന് ഗാംബുസിയ മീനുകളെയും ജലാശയങ്ങളിലേക്ക് ഇറക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close