KERALANEWS

സ്വന്തം മക്കളുടെ പീഡനം സഹിക്ക വയ്യാതെ പ്രായമായ അച്ഛനും അമ്മയും വീട് വിട്ടിറങ്ങി; കോടതിയെ സമീപിച്ചു

ഇടുക്കി : സ്വന്തം മക്കളുടെ പീഡനം സഹിക്ക വയ്യാതെ പ്രായമായ അച്ഛനും അമ്മയും കോടതിയെ സമീപിച്ചു. പ്ലാസ്റ്റിക് ഷെഡില്‍ നരക യാതനയില്‍ കഴിയുന്ന 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യ റോസമ്മക്കുമാണ് മക്കളില്‍ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിക്കേണ്ട അവസ്ഥ വന്നത് . കഴിഞ്ഞ ദിവസം ഇവർ താമസിച്ചിരുന്ന ഷെഡിലെത്തിയ മകന്‍ അമ്മയുടെ കൈ തല്ലിയൊടിച്ചു. മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ കമ്പംമെട്ട് പൊലീസിനു കോടതി നിര്‍ദേശം നല്‍കിട്ടുണ്ട്.ഇടുക്കി ജില്ലയിലെ കരുണാപുരത്താണ് സംഭവം. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ചാക്കോയും ഭാര്യയും മക്കളോടൊപ്പമുള്ള ജീവിതം മതിയാക്കി വീടുവിട്ടിറങ്ങിയത്. ശേഷം ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. പിന്നീട് വാടക കൊടുക്കാന്‍ പണമില്ലാതായപ്പോള്‍ അവിടെ നിന്നിറങ്ങി.

പെന്‍ഷന്‍ തുകയിൽ നിന്നും മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി. കാറ്റും മഴയും വന്നാല്‍ ഷെഡ് ചോര്‍ന്നൊലിക്കും. ശുചിമുറിയില്ല. മാത്രമല്ല തമിഴ്‌നാട് വനത്തിലെ വന്യജീവികളുടെ ഭീഷണിയും. ഈ കഷ്ടപ്പാടിനും ദുഖത്തിനുമൊപ്പമാണ് മദ്യലഹരിയിലെത്തിയ മകന്‍ ബിനു അമ്മയുടെ കൈ തല്ലിയൊടിച്ചത്.ഇതോടെ സഹിക്കെട്ട ചാക്കോയും റോസമ്മയും കോടതിയെ സമീപിച്ചു. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close