KERALANEWS

ഇടുക്കി ഡാമിലെ ജലനിരപ്പ് ഒരടികൂടി ഉയർന്നാൽ ബ്ലൂ അലെർട്ട് പ്രഖ്യാപിക്കും

തൊടുപുഴ:  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2371.52 ലേക്ക് എത്തിയിരിക്കുകയാണ്. ഇനി ജലനിരപ്പ് ഒരടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും.

അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.50 ൽ തുടരുകയാണ്. ജലനിരപ്പ് കുറയ്ക്കാൻ വേണ്ടി തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ട്.   ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോഴത്തെ റൂൾ അനുസരിച്ച് 2372. 58 അടിയിലെത്തിയാൽ ആദ്യ അലർട്ട് ആയ ബ്ലൂ അലർട്ട് നൽകണമെന്നാണ്.

ഇനി ഇത് 2380.50 അടിയിലെത്തിയാൽ റെഡ് അലർട്ട് നൽകണം.  തുടർന്ന് ജില്ലാ കളക്‌ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്ന് വിടണം. ഇപ്പോഴത്തെ കാണക്കനുസരിച്ച് വെള്ളം തുറന്നുവിടേണ്ട ആവശ്യം ഉണ്ടാവില്ലയെന്നാണ് കെഎസ്ഇബിയുടെ അഭിപ്രായം.  മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം പൂർണ്ണതോതിലാക്കി ജലനിരപ്പ് നിയന്ത്രിക്കാനല്ല ശ്രമം കെഎസ്ഇബി നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കുറവാണ്. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close