KERALANEWS

ഇടുക്കി ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെ വീശിയ കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം; ആളപായമില്ല

തൊടുപുഴ: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ ഇടുക്കി ജില്ലയില്‍ ലോറേഞ്ചില്‍ മഴ തകര്‍ത്തു പെയ്യുന്നിനൊപ്പം ഇന്നലെ പുലര്‍ച്ചെ നാലോടെ കോടിക്കുളത്തു നാട്ടുകാരെ ഭീതിയിലാക്കി വീശിയ കൊടുങ്കാറ്റ്, വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. കാറ്റില്‍ വെള്ളംചിറ, പടിഞ്ഞാറെ കോടിക്കുളം മേഖലയില്‍ 10 വീടുകള്‍ പൂര്‍ണമായും 35 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് നാശിച്ചത്. കാറ്റില്‍ മരം വീണും വൈദ്യുതിത്തൂണുകള്‍ മറിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു പോകുകയും. മരം വീണും നാശമുണ്ടായിട്ടുണ്ട്.

റബര്‍, തെങ്ങ് തുടങ്ങിയ മരങ്ങള്‍ കടപുഴകി വീണു. വാഴത്തോട്ടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. കാറ്റിന്റെ ശബ്ദം കേട്ടു വീടുകളില്‍ നിന്ന് പലരും ഭയന്ന് പുറത്തേക്കോടി. മരം വീണു കതകു തുറക്കാന്‍ കഴിയാതെ വീടിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരെത്തി മരം വെട്ടിനീക്കിയാണു പുറത്തെത്തിച്ചത്. കൂടുതല്‍ വീടുകളുടെയും മേല്‍ക്കൂരയാണു തകര്‍ന്നത്.

പഞ്ചായത്തിലെ ചെരിയംപാറ, വെള്ളംചിറ, പടിഞ്ഞാറേ കോടിക്കുളം ഭാഗങ്ങളിലാണു പ്രധാനമായും നാശനഷ്ടങ്ങളുണ്ടായത്. കോടിക്കണക്കിനു രൂപയുടെ കൃഷി നാശം കണക്കാക്കുന്നു. കൊടുങ്കാറ്റിനു സമാനമായ കാറ്റായിരുന്നു വീശിയടിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close