INDIANEWSWORLD

ഒരു യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും; പ്രകോപനപരമായ പ്രസ്താവനയുമായി ചൈനീസ് മുഖപത്രം

യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും എന്ന പ്രകോപനപരമായ പ്രസ്താവനയുമായി ചൈന. ഇന്ത്യ ചൈന യുദ്ധം ഉണ്ടാകുന്ന സാഹചര്യം ഓർമിപ്പിച്ചുകൊണ്ടാണ് ചൈന ഇത്തരത്തിൽ ഒരു പ്രസ്താവന പറഞ്ഞത്. ചൈനീസ് മുഖപത്രത്തിലൂടെയാണ് ഈ കാര്യം അവതരിപ്പിച്ചത്. ഒരു യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടുമെന്ന് ഭീഷണി ഉയർത്തുന്ന തരത്തിലാണ് പാത്രത്തിൽ വാർത്ത കൊടുത്തിരിക്കുന്നത്. അതിർത്തി കൂട്ടാനുള്ള ചൈനീസ് നീക്കം ഇന്ത്യൻ സേന തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.

പതിമൂന്നാം സൈനികതല ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. ഇന്നലെയായിരുന്നു ഇന്ത്യ-ചൈന സൈനികതല ചർച്ച നടന്നത്. പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിർദേശവും ചൈന മുന്നോട്ടുവച്ചില്ലെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചിരുന്നു.ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്‌നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യൻ പക്ഷം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close