KERALANEWSWOMEN

‘ആണുങ്ങളായാല്‍ കുട്ടികളെ നോക്കി വീട്ടിലിരിക്കണം, അടക്കവും ഒതുക്കവും ഉള്ളവരായിരിക്കണം ആണുങ്ങൾ’ ; ചര്‍ച്ചയായി ഡബ്ല്യുസിഡിയുടെ പോസ്റ്റ്

അടക്കവും ഒതുക്കവും ഉള്ളവരായിരിക്കണം ആണുങ്ങള്‍, ആണുങ്ങളായാല്‍ അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുമ്പോൾ പുരുഷന് അനുഭവപ്പെടുന്നതെന്തോ അതാണ് സ്ത്രീക്കും അനുഭവപ്പെടുക എന്നതാണ് ഡബ്ല്യുസിഡിയുടെ പോസ്റ്റ് കാമ്പയിൻ പറഞ്ഞുവെക്കുന്നത്. സ്ത്രീകൾ ഇത് നിരന്തരം കേൾക്കുന്നത് കൊണ്ട് വലിയ പുതുമ ആർക്കും തോന്നാറില്ല എന്നാൽ ഇത്തരം പ്രയോഗങ്ങൾ പുരുഷന്‍മാരോടാകുമ്പോള്‍ പെട്ടെന്ന് മനസ്സിലാകുന്നു എന്നതും ഈ കാമ്പയിൻ പറഞ്ഞുവെയ്ക്കുന്നു.

“ഞങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളൊന്നും ജോലിക്കു പോകാറില്ല”, “പെണ്ണുങ്ങളാകുമ്പോ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം”, അവര്‍ അടക്കവും ഒതുക്കവുമുള്ളവരായരിക്കണം എന്നതൊക്കെ പതിറ്റാണ്ടുകളായി സമൂഹത്തില്‍ സ്ത്രീകൾ കേട്ട് തഴമ്പിച്ച വാക്കുകളാണ്. ഇതിനെതിരേ ബോധവത്കരണ ശ്രമമാണ് വനിതാശിശുവികസന വകുപ്പിന്റെ( ഡബ്ല്യുസിഡി) ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

സ്ത്രീകള്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നതാണ് കുട്ടികളെ നോക്കേണ്ടതും വീട്‌നോക്കേണ്ടതുമെല്ലാം. ഇതെല്ലം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇന്നും നിലനിൽക്കുന്നുണ്ട്. ഇത്തരത്തില്‍ ഉള്ളവയെല്ലാം സാധാരണവൽകരിക്കപ്പെട്ടവയാണ് ഇത്തരത്തിൽ സാധാരണവത്കരിക്കപ്പെട്ട കാര്യങ്ങള്‍ക്കെതിരേ സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ അത് സ്ത്രീകളുടെ അസഹിഷ്ണുതയായും മറ്റുമാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ സ്ത്രീകള്‍ നിരന്തരം നേരിടുന്ന ഇത്തരം വാക്കുകള്‍ ഒരു പുരുഷന് നേരെയായാല്‍ എങ്ങനെയാണ് അനുഭവപ്പെടുക എന്ന ചോദ്യമുയര്‍ത്തുക എന്നതാണ് ഇത്തവണത്തെ കാമ്പയിനിന്റെ ലക്ഷ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close