KERALANEWSTop News

കള്ളനെന്നാരോപിച്ച് പിങ്ക് പോലീസിന്റെ പരസ്യവിചാരണ; പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി; തനിക്ക് നീതി കിട്ടിയില്ലെന്ന് ജയചന്ദ്രൻ

തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പരസ്യ വിചാരണ സംഭവത്തിൽ കുറ്റക്കാരിയായ പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി. മൊബൈൽ ഫോൺ കാണാതായപ്പോൾ പോലീസുകാരി ജാഗ്രത പുലർത്തിയില്ല. അച്ഛനോടും എട്ടുവയസുകാരി മകളോടും ഇടപെടുന്നതിൽ ഉദ്യോഗസ്ഥയ്ക്ക് വീഴ്ച ഉണ്ടായി. എന്നാൽ മോശം ഭാഷയോ അധിക്ഷേപമോ ഉണ്ടായിട്ടില്ലെന്നാണ് ഐ.ജിയുടെ കണ്ടെത്തൽ. എന്നാൽ തനിക് തെറ്റുപറ്റിയെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്നും ഐ.ജി പറഞ്ഞു.

ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷത അത്തല്ലൂരി ഡിജിപിക്ക് റിപ്പോർട്ട് നൽകി. എന്നാൽ തനിക്കും മകൾക്കും നീതി കിട്ടിയില്ലെന്ന് ജയചന്ദ്രൻ പ്രതികരിച്ചു.

പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രാജിതയെ ന്യായികരിച്ചാണ് പോലീസ് ആദ്യം നൽകിയ റിപ്പോർട്ട്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭത്തെത്തുടർന്ന് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തിൽ ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു.

ഐ.എസ്.ആർ.ഒയുടെ വലിയ വാഹനം വരുന്നത് കാണാൻ പോയതാണ്‌ അച്ഛനും മകളും. വെള്ളം വാങ്ങാൻ പോയ ജയചന്ദ്രനെ പിങ്ക് പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശമായ പ്രതികരണമായിരുന്നു ഉണ്ടായത്. ഫോൺ മോഷ്ടിച്ചുവെന്നും ഒളിപ്പിക്കാൻ മകളുടെ കൈവശം നൽകിയത് കണ്ടു എന്നുമാണ് പോലീസ് ഉന്നയിച്ച ആരോപണം. മോഷ്ടിച്ചില്ല എന്ന് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല, തുടർന്ന് മകൾ കരഞ്ഞതോടെ പോലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനിൽ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിനിടെ പോലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നു തന്ന ഫോൺ കണ്ടെത്തിയെന്നും ജയചന്ദ്രന്‍ പറയുന്നു.

പോലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തിൽ ഒതുക്കി. പരസ്യ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെയാണ് ഐജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നൽകിയത്. പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ട പെൺകുട്ടിക്ക് ജില്ലാ ശിശു വികസന സമിതി കൗൺസിലിംഗ് നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close