EducationNEWSTop News

ഇന്ത്യയിലെ മുൻനിര മാധ്യമപരിശീലനകേന്ദ്രമായ ഐ.ഐ.എം.സിയിലേക്ക് മലയാളം ജേർണലിസമടക്കമുള്ള കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയത്തെ ദക്ഷിണേന്ത്യൻ ക്യാംപസ് നടത്തുന്ന മലയാളം ജേർണലിസമടക്കമുള്ള ഒരുവർഷത്തെ പി. ജി. ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യയിലെ മുൻനിര മാധ്യമപരിശീലനകേന്ദ്രമാണ് ഐഐഎംസി.ഐഐഎംസിയുടെ ന്യൂഡൽഹി അടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഇംഗ്‌ളീഷ് ജേർണലിസം, റേഡിയോ ആൻഡ് ടെലിവിഷൻ, അഡ്വർടൈസിങ് ആൻഡ് പബ്‌ളിക്ക് റിലേഷൻസ് തുടങ്ങിയ കോഴ്‌സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. ക്യാമ്പസുകൾ/കോഴ്‌സുകൾ സംബന്ധിച്ച വിവരങ്ങൾ www.iimc.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ബിരുദപരീക്ഷയെഴുതിയിരിക്കുന്നവരുമായ 25 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഓൺലൈൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓഗസ്റ്റ് 29 ഞായറാഴ്ചയാണ് മലയാളം ജേർണലിസത്തിനുള്ള ഓൺലൈൻപരീക്ഷ. കേരളത്തിൽ കൊച്ചിയിലും കോഴിക്കോട്ടുമുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ജനറൽ വിഭാഗത്തിന് 1000 രൂപയും സംവരണവിഭാഗങ്ങൾക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. ഓഗസ്റ്റ് ഒൻപത് വരെ അപേക്ഷിക്കാം.

എഡിറ്റിങ്, റിപ്പോർട്ടിങ്, കമ്മ്യൂണിക്കേഷൻ തുടങ്ങി ന്യൂമീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, വീഡിയോ-റേഡിയോ പ്രൊഡക്ഷൻ, പബ്‌ളിക് റിലേഷൻസ്, കോർപറേറ്റ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ വരെ പരിശീലനം നൽകുന്ന താണ് മലയാളം ജേർണലിസം കോഴ്‌സ്. നിയമാനുസൃതമായ ഫ്രീഷിപ്പുകളും സ്‌കോളർഷിപ്പുകളും ലഭ്യമാണ്.ഓൺലൈനിൽ അപേക്ഷിക്കാൻ https://iimc.nta.ac.in/ വെബ്‌സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് 9496989923, 8547482443 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close