INDIANEWSTrending

ആത്മഹത്യാ പ്രവണത തടയാൻ സീലിംഗ് ഫാന്‍ നീക്കല്‍, ടെറസില്‍ കയറാനുള്ള അനുമതി നിഷേധിക്കൽ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സീലിംഗ് ഫാന്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍. ഹോസ്റ്റലുകളിലെ ടെറസുകള്‍ ഉപയോഗിക്കാനുള്ള അനുമതിയും റദ്ദാക്കാനുള്ള ബെംഗലുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്‍റെ തീരുമാനത്തിനെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. വിദ്യാര്‍ത്ഥികളിലെ ആത്മഹത്യാ പ്രവണത തടയുന്നതിനുള്ള മാര്‍ഗമായാണ് സീലിംഗ് ഫാന്‍ നീക്കാനും ടെറസില്‍ കയറാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തിട്ടുള്ളത്.

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് ഇതിനോടകം സീലിംഗ് ഫാന്‍ നീക്കുന്ന നടപടിയും മാനേജ്മെന്‍റ് ആരംഭിച്ചിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയത്. ഭിത്തിയില്‍ സ്ഥാപിക്കുന്ന തരം ഫാനുകളാണ് സീലിംഗ് ഫാനുകള്‍ക്ക് പകരമായി എത്തുന്നത്. മാനേജ്മെന്‍റ് തീരുമാനത്തിന് എതിരാണെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മുതല്‍ ആറ് വിദ്യാര്‍ത്ഥികളാണ് ക്യാംപസില്‍ ആത്മഹത്യ ചെയ്തത്. വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം മാനേജ്മെന്‍റ് നടത്തുന്ന തട്ടിക്കൂട്ട് നാടകമാണ് സീലിംഗ് ഫാന്‍ നീക്കലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഭാഗമായ സര്‍വ്വേയുടെ ഫലം ഇതിനോടകം സ്റ്റുഡന്‍റ് കൗൺസിലിന് അയച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ക്യാംപസിലെ 305 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സര്‍വ്വേ ഫലമാണ് അയച്ചു നല്‍കിയത്.

273 വിദ്യാര്‍ത്ഥികളാണ് സീലിംഗ് ഫാന്‍ നീക്കുന്നതിനെതിരെ പ്രതികരിച്ചത്. സീലിംഗ് ഫാന്‍ നീക്കുന്നത് ആത്മഹത്യ തടയുമോയെന്നുള്ള ചോദ്യത്തിനും വിദ്യാര്‍ത്ഥികള്‍ രോക്ഷം പ്രകടമാക്കിയിട്ടുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 80 ശതമാനം വിദ്യാര്‍ത്ഥികളും മാനേജ്മെന്‍റ് നീക്കത്തിനെതിരായാണ് പ്രതികരിച്ചിരിക്കുന്നത്. പാഠ്യ വിഷയങ്ങളിലും മറ്റ് മേഖലകളിലും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സമ്മര്‍ദ്ദം അതിജീവിക്കാനുള്ള വഴികളേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ വിശദമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close