NEWSTrendingWORLD

90 പൈസയ്ക്ക് വാങ്ങിയ സ്പൂൺ ലണ്ടൻ സ്വദേശിയ്ക്ക് നേടി കൊടുത്തത് അപ്രത്യക്ഷിത സൗഭാ​ഗ്യം; ഒടിഞ്ഞ സ്പൂണിന് പകരം മിമ്മിംന് ലഭിച്ചത് 1,97,000 രൂപ

സാധനങ്ങൾ വാങ്ങിയശേഷം അത് വളരെ പെട്ടെന്ന് ഉപയോ​ഗശൂന്യമാവുകയോ നശിച്ചു പോവുകയോ ചെയ്യുമ്പോൾ അത് വലിച്ചെറിയുകയോ കടക്കാരനെ കുറേ ചീത്ത വിളിക്കുകയോ ചെയ്യുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാ​ഗവും.പ്രതീക്ഷിക്കാതെ ഭാ​ഗ്യം തേടിവന്നതിന്റെ സന്തോഷത്തിലാണ് മിമ്മിം എന്ന ലണ്ടൻ സ്വദേശി.അടുക്കള ഉപകരണങ്ങൾ വീട്ടിൽ ഇല്ലാത്തതിനാൽ ലണ്ടൻ സ്ട്രീറ്റിലെ പഴയ സാധനങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങിയ വ്യക്തിക്കാണ് അപ്രതീക്ഷിതമായി ഭാഗ്യം എത്തിയത്.

കച്ചവടക്കാരിൽ മിമ്മിം 90 പൈസയ്ക്കാണ് സ്പൂണുകൾ അടങ്ങിയ ഒരു സെറ്റ് അദ്ദേഹം വാങ്ങിയത്. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോൾ കൂട്ടത്തിൽ ഒന്ന് ചളുങ്ങി ഉപയോഗിക്കാനാവാത്ത നിലയിലായിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതി വിഷമിപ്പിച്ചു. എങ്കിലും ഏറെ കാലപ്പഴക്കംചെന്ന സ്പൂണാണ് ഇതെന്ന് തോന്നിയതിനെ തുടർന്ന് കൃത്യമായി പരിശോധന നടത്താൻ അദ്ദേഹം സോമർസെറ്റിലുള്ള ലോറൻസസ് ഓക്ഷൻസ് എന്ന ലേല സ്ഥാപനത്തെ സമീപിച്ചു.

അഞ്ച് ഇഞ്ച് നീളമുള്ള സ്പൂൺ വിശദമായി പരിശോധന ചെയ്ത ലേല സ്ഥാപനം ഇത് 13-ാം നൂറ്റാണ്ടിൽ നിർമ്മിച്ച സ്പൂൺ ആണെന്ന് അറിയിച്ചു. പതിമൂന്നാം നൂറ്റാണ്ടിൽ വെള്ളിയിൽ നിർമ്മിക്കപ്പെട്ട ഒരു സ്പൂൺ ആയിരുന്നു അത്. 51,712 രൂപയാണ് ലേല സ്ഥാപനം സ്പൂണിന്റെ വിലയായി കണക്കാക്കുകയും ചെയ്തു. ഇതോടെയാണ് തന്റെ കയ്യിലുള്ള ഒടിഞ്ഞ സ്പൂൺ ഒരു ഭാഗ്യ ദേവതയാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്.

ഇതേതുടർന്ന് ഉടമസ്ഥൻ സ്പൂൺ വിൽപ്പനയ്ക്കായി ഓൺലൈൻ സൈറ്റിൽ പ്രദർശിപ്പിച്ചു. എന്നാൽ നൂറ്റാണ്ടുകൾ പഴക്കം ചെന്ന അപൂർവ സ്പൂണിന് വിചാരിച്ചതിലും അധികം ആവശ്യക്കാർ ഉണ്ടായിരുന്നു. ഒടുവിൽ 1,97,000 രൂപയ്ക്കാണ് സ്പൂണിന്റെ വിൽപ്പന നടന്നത്. നിസ്സാര തുകയ്ക്ക് സ്വന്തമാക്കിയ വസ്തുക്കൾക്കിടയിൽ നിന്നും ഉപയോഗശൂന്യമായ രീതിയിൽ കണ്ടുകിട്ടിയ സ്പൂണിന് കണ്ണഞ്ചിക്കുന്ന വില ലഭിച്ചതിന്റെ അമ്പരപ്പിലാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉടമസ്ഥൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close