KERALANEWS

സംസ്ഥാനത്ത് നിയമവിരുദ്ധ ഭാഗ്യക്കുറി വിൽപ്പന; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ലോട്ടറി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത ഭാഗ്യക്കുറി വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഭാഗ്യക്കുറി വിൽക്കുന്നത്. ഇതിനായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകളും സജീവമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2011 ലെ നിയമക പ്രകാരം പേപ്പർ ലോട്ടറി നേരിട്ട് മാത്രമേ വിൽക്കാൻ പാടുള്ളു. ഓൺലൈൻ വഴി വില്പന നടത്തുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ വിൽക്കുമ്പോൾ ഉണ്ടാകുന്ന ചില നിയമപ്രശ്നങ്ങൾ ലോട്ടറി വകുപ്പ് ചൂണ്ടിക്കാട്ടി. ഡിജിറ്റൽ കേരള ലോട്ടറി എന്ന പേരിലുള്ള ഗ്രൂപ്പിലാണ് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകമായി നടക്കുന്നതായി ശ്രദ്ധയിപ്പെട്ടത്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഫോട്ടോ ആദ്യം ഗ്രൂപ്പിൽ ഇടുന്നു തുടർന്ന് ഇഷ്ടമുള്ള നമ്പർ അഡ്‌മിനെ അറിയിച്ചാൽ ഗൂഗിൾ പേയോ ഫോൺ പേയോ വഴി ടിക്കറ്റിന്റെ പണം കൈമാറാം. ടിക്കറ്റിന് സമ്മാന തുകയുണ്ടെങ്കിൽ അത് ഓൺലൈനായി അക്കൗണ്ടിലേക്ക് അയക്കുമെന്നാണ് പറയുന്നത്. എന്നാൽ ഒരു ലോട്ടറി തന്നെ പല ഗ്രൂപ്പുകളിലേക്ക് വിൽക്കാനും സാധ്യതയുണ്ട്.

എടുത്ത ടിക്കറ്റിനു സമ്മാനം ഉണ്ടെങ്കിൽ മാത്രം ഇതിനകത്ത് തർക്കമുണ്ടാകുകയുള്ളു അതുകൊണ്ടുതന്നെ തട്ടിപ്പിന്റെ സാധ്യകൾ കൂടി ഇതിൽ കൂടുതലായി വരുന്നു. ഈ സാഹചര്യത്തിൽ നിയമലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close