INDIANEWS

പ്രധാനമന്ത്രിയുടെ ഉൾപ്പടെയുള്ള ചിത്രങ്ങൾ നോക്കുകുത്തിയായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു ; ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ

ന്യൂ ഡൽഹി : പ്രമുഖരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ ചിത്രങ്ങൾ നോക്കുകുത്തിയായി മോർഫ് ചെയ്ത് ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശിയായ അഭിഷേക് ഗുപ്തയാണ് അറസ്റ്റിലായത്. സ്വയം എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് ഇയാൾ വാട്സാപ്പ് സ്റ്റാറ്റസിലടക്കം പങ്കുവെച്ചത്.

വാട്സാപ്പിന് പുറമെ മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇയാൾ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് ഇയാൾ പ്രചരിപ്പിച്ചത്. ട്വിറ്ററിൽ പരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close