NEWSWORLD

പാക്കിസ്ഥാന്റെ സമ്പദ്ഘടനയിൽ വിശ്വാസമില്ല; മുമ്പ് നൽകിയ നിർദ്ദേശങ്ങൾ അംഗീകരിച്ചില്ല; ധനസഹായം നൽകാൻ സാധിക്കില്ലെന്ന് ഐഎംഎഫ്‍‌

വാഷിങ്ടൺ : പാക്കിസ്ഥാന്റെ സമ്പദ്ഘടനയിൽ വിശ്വാസമില്ല അതിനാൽ ധനസഹായം നൽകാൻ സാധിക്കില്ലെന്ന് പാക്കിസ്ഥാനോട് അന്താരാഷ്ട്ര നാണയ നിധി ( ഐഎംഎഫ് ). നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പാക്കിസ്ഥാൻ ഐഎംഎഫിനോട് നൂറ് കോടി ഡോളറിന്റെ വായ്പയ്ക്കാണ് പാക്കിസ്ഥാൻ അപേക്ഷിച്ചിരുന്നത്.

എന്നാൽ പാക്കിസ്ഥാന്റെ സമ്പദ്ഘടനയുടെ അനിശ്ചിതമായ ഭാവിയിൽ വിശ്വാസമില്ലെന്ന് ഐഎംഎഫ് അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിനിധികൾ നടത്തിയ അവസാനഘട്ട ചർച്ചയും പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട്. ഭീകരർക്കുള്ള ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഐഎംഎഫ് മുമ്പ് ഏറെ നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാക്കിസ്ഥാൻ ഇതൊന്നും അംഗീകരിക്കാൻ തയ്യാറാകാത്തതും ധനസഹായം നിരസിക്കാൻ കാരണമായി.

എംഇഎഫ്പിക്ക് കീഴിലുള്ള പാക്കിസ്ഥാന്റെ മാക്രോ ഇക്കണോമിക് ചട്ടക്കൂടിൽ ഐഎംഎഫ് ജീവനക്കാർ ഇപ്പോഴും അസംതൃപ്തരാണ്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ആശാവഹമല്ല. എന്നാൽ ചർച്ചകൾ തുടരുമെന്നും ഐഎംഎഫ് പ്രതിനിധികൾ യോഗത്തിന് ശേഷം വ്യക്തമാക്കി. ഇതേ വിഷയത്തിൽ കഴിഞ്ഞ ജൂൺ മാസത്തിൽ നടന്ന ചർച്ചകളും പരാജയപ്പെട്ടിരുന്നു.

അതേസമയം കോവിഡ് വ്യാപനത്തിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളെ ഐഎംഎഫ് പ്രശംസിച്ചു. രാജ്യത്ത് തൊഴിൽ പരിഷ്‌കരണം, സ്വകാര്യവൽക്കരണം എന്നിവ നടപ്പിലാക്കുകയും കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനായി ദ്രുതഗതിയിൽ മികച്ച പ്രതിരോധ നടപടികളാണ് ഇന്ത്യ സ്വീകരിച്ചതെന്നും ഐഎംഎഫ് അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2021-22ൽ 9.5 ശതമാനവും 2022-23ൽ 8.5 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close