KERALANEWSSocial Media

ലൈംഗിക വിദ്യാഭ്യാസം പരിഹസിക്കപെടുന്നു; എന്താണ് ഇതിന്റെ ആവശ്യകത?

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവന വന്നിരുന്നു ഇതിനെ പറ്റി പല തരത്തിലുള്ള ചർച്ചകളാണ് ഉയരുന്നത്. ഈ പ്രസ്‍താവനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട് എന്നാൽ ഈ ഒരു പ്രസ്താവനയുടെ പോസ്റ്റിനു താഴെ വന്ന കമന്റുകൾ മതി എന്താണ് സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കാൻ.

ലൈംഗിക വിദ്യാഭ്യാസത്തെ പറ്റി പല തെറ്റിദ്ധാരണകളാണ് നിലനിൽക്കുന്നത്. ഒന്നാമതായി, ലൈംഗിക വിദ്യാഭ്യാസം എന്നാൽ ലൈംഗിക ബന്ധപ്പെറ്റി മാത്രമല്ല. ലിംഗ ബോധം, സുരക്ഷ, ലൈംഗികാരോഗ്യം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ലൈംഗിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്നു. ഇതിലെല്ലാം ഉപരിയായി സ്വന്തം ശരീരത്തിൽ നമുക്കുള്ള അവകാശങ്ങളെപ്പറ്റിയാണ് ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കുന്നു. തൊടലുകൾ തിരിച്ചറിയുക, ലൈംഗിക ചൂഷണത്തെ ചെറുക്കുക, സ്വരമുയർത്താനറിയുക എന്നിങ്ങനെ സെക്സ് എജ്യുക്കേഷൻ മാനസികമായും ശാരീരികമായും ഒരാൾക്ക് നൽകുന്ന കരുത്ത് ചെറുതല്ല.

ലൈംഗികതയെന്നാൽ നമ്മുടെ സമൂഹത്തിൽ മറച്ചുവച്ചിരിക്കുന്ന ഒന്നാണ്. ലൈംഗികതയെപ്പറ്റി സംസാരിക്കാനോ വായിക്കാനോ സമ്മതിക്കാത്ത മാതാപിതാക്കളും ബന്ധുക്കളും അധ്യാപകരുമൊക്കെ നമുക്ക് ഉണ്ടാവും. അതുകൊണ്ടൊക്കെയാണ് പോൺ വിഡിയോകൾ കണ്ട് സെക്സിനെപ്പറ്റി പഠിക്കാൻ പലരും ശ്രമിച്ചിട്ടുണ്ടാവുക. ലൈംഗികതയെപ്പറ്റി സംസാരിച്ചിരുന്നെങ്കിൽ, മോശം സ്പർശനങ്ങൾ തിരിച്ചറിയാൻ പ്രാപ്തരായിരുന്നെങ്കിൽ ജീവിതത്തിൽ പലപ്പോഴും നമുക്ക് വേണ്ട രീതിയിൽ പ്രതികരിക്കാൻ സാധിച്ചേനെ എന്ന് നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാവും. ‘നോ’ പറയാൻ പഠിക്കൽ ലൈംഗിക വിദ്യാഭ്യാസത്തിൽ നിന്ന് ആർജിച്ചെടുക്കാൻ കഴിയുന്നതാണ്. ലിംഗവ്യതിയാനമില്ലാതെ പലരും ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരായിട്ടുണ്ടാവും. അത് നടക്കാതിരിക്കാനാണ് ലൈംഗിക വിദ്യാഭ്യാസം. അത് നടന്നാൽ പ്രതികരിക്കാനാണ് ലൈംഗിക വിദ്യാഭ്യാസം.

ഒരു ബലാത്സംഗം നടക്കുമ്പോൾ, പ്രണയത്തിൻ്റെ പേരിൽ കൊലപാതകം നടക്കുമ്പോൾ ആളുകൾ ഇരയെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. അവളുടെ വസ്ത്രധാരണമാണ്, അവൾ അസമയത്ത് ഇറങ്ങിനടന്നിട്ടാണ്, അവൾ ആണുങ്ങളുമായി ഇടപഴകിയിട്ടാണ്, അവൾ ആണുങ്ങളുമായി ഒറ്റക്ക് യാത്ര ചെയ്തിട്ടാണ്, അവള് തേച്ചിട്ടാണ്. അല്ല! പെണ്ണിൻ്റെ തീരുമാനത്തെ ബഹുമാനിക്കാൻ ആണിനറിയാത്തതു കൊണ്ടാണ്. ഒരു പുരുഷനുമായി ഒരു സ്ത്രീ ഒരുമിച്ച് യാത്ര ചെയ്താൽ, ഭക്ഷണം കഴിച്ചാൽ, ഇടപഴകിയാൽ അത് സെക്സിലേക്കുള്ള അവളുടെ ക്ഷണമല്ല. അത് തിരിച്ചറിയാൻ പുരുഷനും ഈ സമൂഹത്തിനും സാധിക്കണം. പ്രണയം വേർപെടുത്താൻ ആളുകൾക്ക് അവകാശമുണ്ടെന്നറിയണം. ടോക്സിക്ക് ബന്ധങ്ങളിൽ പെട്ട് സ്വയം ജീവിതം ഹോമിച്ചുകളഞ്ഞവരുടെ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അത് ശരിയല്ല. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയാലുടൻ കൊല്ലാൻ തുനിഞ്ഞിറങ്ങലല്ല ശരി. ബലാത്സംഗത്തിൻ്റെ കാരണം പെണ്ണല്ല, പെണ്ണിൻ്റെ ശരീരത്തിൽ തനിക്കവകാശമുണ്ടെന്ന് കരുതുന്ന ആണ് തന്നെയാണ്. സ്വന്തം ശരീരത്തിൽ അവനവനല്ലാതെ മറ്റൊരാൾക്കും ഒരു അവകാശവുമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close