INSIGHTNEWSTrending

‘ഇറാനിയന്‍ സമൂഹത്തില്‍ സിനിമ ആളുകളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും മാറ്റത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്’; രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗം വിധിനിര്‍ണയസമിതിയുടെ അധ്യക്ഷ രക്ഷന്‍ ബാണിയെറ്റെമാഡ്

എ.ചന്ദ്രശേഖര്‍

ഇറാന്റെയും ഇന്ത്യയുടെയും നൂറ്റാണ്ടുകള്‍ നീളുന്ന സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളുടെ പാരമ്പര്യം ഇരു രാജ്യങ്ങളിലെയും കലാപ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ടെന്ന് വിഖ്യാത ഇറാന്‍ ചലച്ചിത്രകാരി രക്ഷന്‍ ബാണിയെറ്റെമാഡ്. അറുപത്തേഴുകാരിയായ രക്ഷനാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗം വിധിനിര്‍ണയസമിതിയുടെ അധ്യക്ഷ. രണ്ടു രാജ്യങ്ങളിലെയും സിനിമകളും ഇതു വ്യക്തമാക്കുന്നുണ്ടെന്ന് രക്ഷന്‍ അഭിപ്രായപ്പെടുന്നു.

സാമൂഹിക മാറ്റത്തിന് വഴിമരുന്നിടാന്‍ സിനിമയ്ക്കു കരുത്തുണ്ട്. ഏതു കലയുടെയും ധര്‍മ്മം സാമൂഹികമാറ്റമാവണം. ഇറാനില്‍ ഞാനത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇറാനിയന്‍ സമൂഹത്തില്‍ സിനിമ ആളുകളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും മാറ്റത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ മണ്ണില്‍ കാലൂന്നി നിന്നുകൊണ്ടുള്ള ചലച്ചിത്രങ്ങളാണെങ്കിലും എന്റെ സിനിമകള്‍ക്ക് സാര്‍വലൗകിക മാനം കൈവരുന്നത് അവ എല്ലായിടത്തെയും മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കുന്നതുകൊണ്ടാണ്. രക്ഷന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് 1991ല്‍ നര്‍ഗീസ് എന്ന ചിത്രത്തിലൂടെ ലോക ചലച്ചിത്രപ്രേമികളുടെ ഹൃദയത്തിലിടും പിടിച്ച രക്ഷന്റെ ഏറ്റവും പുതിയ ചിത്രമായ ദ് ബ്‌ളൂ വെയ്‌ലഡ് ഇത്തവണത്തെ മേളയില്‍ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close