CULTURALKERALANEWSTrendingviral

ഗ്രാമങ്ങളിൽ വീണ്ടും വടം വലിയുടെ ആവേശം ഉയർന്ന് കേൾക്കാൻ തുടങ്ങി; ഇക്കുറി നടക്കുന്നത് വമ്പൻ വടം വലി ടൂർണമെന്റുകൾ; ഇനി രാത്രി കാലങ്ങളിൽ ഫ്ളഡ് ലൈറ്റിന്റെ വെട്ടത്ത് ഹൈറേഞ്ചിൽ വലിയൊന്ന് കടുക്കും…

ഇടുക്കി: ഗ്രാമങ്ങളിൽ വീണ്ടും വടം വലിയുടെ ആവേശം ഉയർന്ന് കേൾക്കാൻ തുടങ്ങിയിരിക്കുന്നു. കോവിഡ് പടർന്ന് പന്തലിച്ചതിൽ പിന്നെ ഈ ആരവങ്ങൽ കേൾക്കാതായി. എന്നാലിതാ ചെറിയ ഒരു ഇളവ് വന്നതോടെ ​ഗ്രാമങ്ങളിൽ വടം വലി ടൂർണമെന്റുകളും സജീവമാവാൻ തുടങ്ങിയിരിക്കുന്നു. വടംവലിക്ക് എന്നും പേരുകേട്ട നാടാണ് ഇടുക്കി. ഇവിടുത്തെ ഗ്രാമീണ മേഖലകളിലെ ഉത്സവങ്ങളോടും ആഘോഷങ്ങളോടും അനുബന്ധിച്ച് വടം വലി മത്സരങ്ങൾ പതിവാണ്.

മൂന്ന് വർഷത്തിന് ശേഷം ഇക്കുറി തദ്ദേശിയ ടീമുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ടീമുകളും ഇത്തരം മത്സരങ്ങളിൽ ആവേശ പോരാട്ടം നടത്താനിരിക്കുകയാണ്. ഇടുക്കിയിലെ മിക്ക ഗ്രാമങ്ങളിലും മികച്ച വടം വലി ടീമുകൾ ഉടലെടുത്തതിന് കാരണവും തുടർച്ചയായി നടത്തിയിരുന്ന ടൂർണമെന്റുകളായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിലച്ച വടം വലി ടൂർണമെന്റുൾ വീണ്ടും പുനരാരംഭിച്ചതിന്റെ ആവേശത്തിലാണ് ഹൈറേഞ്ചുകാർ.

പാമ്പാടുംപാറയിൽ സംഘടിപ്പിച്ച അഖില കേരളാ വടംവലി മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 24 ടീമുകൾ പങ്കെടുത്തു. ഇടുക്കി ആമയാർ ടീമിനെ പരാജയപെടുത്തി മലപ്പുറം എടപ്പാൾ ഫ്രണ്ട്‌സ് ചാമ്പ്യൻമാരായി. വരും ദിവസങ്ങളിൽ കൂടുതൽ ചാമ്പ്യൻഷിപ്പുകൾ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close