INDIANEWSTrending

ഉത്തർപ്രദേശിൽ ബി.ജെ.പിയ്ക്ക് 30 സീറ്റുകൾ പോലും നേടാൻ കഴിയില്ല; വൻ വിജയം നേടി കോൺഗ്രസ് അധികാരത്തിലെത്തു; അജയ് കുമാർ ലല്ലു

ന്യൂഡൽഹി : വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് 30 സീറ്റുകൾ പോലും നേടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘തിരഞ്ഞെടുപ്പിനായി ജനങ്ങൾ കാത്തിരിക്കുകയാണ്. ബി.ജെ.പി നേതാക്കൾ വോട്ട് ചോദിക്കാനായി ജനങ്ങൾക്കിടയിലേക്ക് പോയി നോക്കട്ടെ. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. ജനങ്ങൾക്ക് ഒരുപാട് ചോദ്യങ്ങൾ അവരോട് ചോദിക്കാനുണ്ടാകും. ബി.ജെ.പി 30ൽ താഴെ സീറ്റുകളിലൊതുങ്ങുമെന്ന് ആത്മവിശ്വാസത്തോടെയാണ് പറയുന്നത്. പ്രിയങ്കയുടെ നേതൃത്വം വലിയ കരുത്താണ് പാർട്ടിക്ക് നൽകുന്നത്’- അജയ് കുമാർ ലല്ലു പറഞ്ഞു.

അതേസമയം,സമാജ്‌വാദി പാർട്ടിയുമായോ ബി.എസ്.പിയുമായോ കോൺഗ്രസ് സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ ചെറുപാർട്ടികൾ സഖ്യത്തിന് തയ്യാറാവുകയാണെങ്കിൽ അവരെ കൂടെ കൂട്ടും. മറ്റ് പാർട്ടികൾ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പല സഖ്യങ്ങളിലും മാറ്റങ്ങൾ വരും. എല്ലാ കാര്യങ്ങളും പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close