KERALANEWS

പറവട്ടാനിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവം; 3 പേർ അറസ്റ്റിൽ

തൃശൂർ: പറവട്ടാനിയിൽ ഒല്ലൂക്കര സ്വദേശി ഷെമീറിനെ വെട്ടിക്കൊന്ന സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

വല്ലച്ചിറ സ്വദേശി അമൽ സാലിക്ക്, കാളത്തോട് സ്വദേശി സൈനുദ്ദീൻ, കൃഷ്‌ണാപുരം ദേശം സ്വദേശി നവാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒല്ലൂർ എ.സി.പി. ആർ ആദിത്യ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ മറ്റു പല കേസുകളിലും പ്രതികളായിട്ടുള്ളവരാണ്. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സ്ഥലത്ത് സംഘർഷാവസ്ഥ ഉള്ളതിനാൽ പെട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ദിവസങ്ങൾക്ക് മുമ്പാണ് പറവട്ടാനി ചുങ്കത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്തിയത്. ഓട്ടോയിൽ എത്തിയ സംഘം ഷെമീറിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ഷെമീർ മരിച്ചു. തുടർന്ന് പൊലീസ് എത്തിയാണ് ഷെമീറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീർ. ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close