BIZNEWS

ആദായനികുതി പോസ്റ്റ് ഓഫീസില്‍ അടയ്ക്കാം; പുതിയ സംവിധാനമൊരുക്കി ആദായനികുതി വകുപ്പ്

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കി ആദായനികുതി വകുപ്പ്. നികുതിദായകർക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുകളിലെ പൊതു സേവന കേന്ദ്രങ്ങളിൽ റിട്ടേൺസ് (ഐടിആർ) ഫയൽ ചെയ്യാൻ കഴിയും. കോവിഡ് പ്രതിസന്ധിക്കിടെ നികുതിദായകരിൽ പലർക്കും ആശ്വാസം നൽകുന്നതാണ് ആദായനികുതി വകുപ്പിന്റെ പ്രഖ്യാപനം.

ഇന്ത്യാ പോസ്റ്റ് ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതില്ല. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ സിഎസ്‌സി കൗണ്ടറിലെത്തിയാൽ എളുപ്പത്തിൽ ആദായനികുതി സേവനങ്ങൾ ലഭ്യമാകുമെന്നാണ് ഇന്ത്യാ പോസ്റ്റ് ട്വിറ്ററിൽ വ്യക്തമാക്കിയത്. തപാൽ, ബാങ്കിംഗ്, ഇൻഷുറൻസ് സേവനങ്ങൾ തുടങ്ങി നിരവധി സാമ്പത്തിക സേവനങ്ങൾ പോസ്റ്റ് ഓഫീസിലെ സിഎസ്‌സി കൗണ്ടറുകൾ വഴി ലഭ്യമാകും. ഡിജിറ്റൽ ഇന്ത്യ പദ്ധതി പ്രകാരം സർക്കാർ മറ്റ് നിരവധി ഇലക്ട്രോണിക് സേവനങ്ങളും നൽകുന്നുണ്ട്.

നികുതിദായകർക്ക് പുതിയ ആദായനികുതി വെബ്സൈറ്റായ https://www.incometax.gov.inലൂടെയും നികുതി അടയ്ക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close