KERALANEWS

തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ആനുകൂല്യങ്ങൾ ഇനി കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും നൽകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്തെ നാല് ചെറുകിടതുറമുഖങ്ങളുടെ ആഴമാണ് കൂട്ടുന്നത് . ആദ്യഘട്ടത്തിൽ ഏഴു മീറ്ററും രണ്ടാംഘട്ടത്തിൽ 11 മീറ്ററുമാകും ആഴം കൂട്ടുന്നത് .കേരള മാരിടൈം ബോർഡ് സംഘടിപ്പിച്ച ഷിപ്പിംഗ് ട്രേഡ് മീറ്റ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മൂന്ന് മാസത്തിനകം അഴീക്കൽ, ബേപ്പൂർ, കൊല്ലം ചെറുകിട തുറമുഖങ്ങളിൽ നിന്ന് 1,150 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞത് നേട്ടമാണ്. നിലവിൽ കപ്പൽ സർവീസ് നടത്തുന്ന കമ്പനികൾക്ക് നൽകിവരുന്ന ആനുകൂല്യം കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ സന്ദേശത്തിലൂടെ ആശംസ നേർന്നു.എം.എൽ.എമാരായ കെ.വി. സുമേഷ്, എം. മുകേഷ്, എം. വിൻസെന്റ്, കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി.ജെ. മാത്യു, തുറമുഖ വകുപ്പ് അഡിഷണൽ സെക്രട്ടറി രമേശ് തങ്കപ്പൻ, കോസ്റ്റ് ഗാർഡ് ഡി.ഐ.ജി രവി, നാഷണൽ ഷിപ്പിംഗ് ബോർഡംഗം രാഹുൽ മോദി, കിരൻ നരേന്ദ്ര തുടങ്ങിയവർ സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close