SPORTS

കൃനാൽ പാണ്ഡ്യക്ക് കൊവിഡ്; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി-20 മത്സരം മാറ്റിവച്ചു

കൊളംബൊ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കൃനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് നടക്കേണ്ട ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി-20 മത്സരം മാറ്റിവച്ചു. ഈ മത്സരം നാളെ നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എന്നാല്‍ മറ്റ് ടീം അംഗങ്ങളുടേയും സ്റ്റാഫിന്റേയും കോവിഡ് ഫലം നെഗറ്റീവ് ആയാല്‍ മാത്രമെ നാളെ ടി20 മത്സരം കളിക്കൂ. ആദ്യ മത്സരത്തില്‍ പാണ്ഡ്യ കളിച്ചിരുന്നതിനാല്‍ രണ്ട് ടീമിലും ഉള്‍പ്പെട്ട താരങ്ങളും കോച്ചിംഗ് സ്റ്റാഫും ഐസൊലേഷനിലാണ്.

ഇതോടെ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനിരുന്ന സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരുടെ യാത്ര അനിശ്ചിതത്വത്തിലായി. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close