INDIANEWS

സ്വാതന്ത്ര്യദിന പ്രസംഗത്തിനുള്ള ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡൽഹി : സ്വാതന്ത്ര്യ ദിനം ആസന്നമാവുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ നാമെല്ലാവരും ഉറ്റുനോക്കുന്നത്, ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം ചരിത്ര പ്രധാനമായ  ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗമാണ്. എന്നാല്‍, ഈ വര്‍ഷം ഈ സംഭവത്തിന്‌ ഒരു മാറ്റമുണ്ട്. തന്‍റെ സ്വാതന്ത്ര്യ ദിന സന്ദേശം കൂടുതല്‍ ഫലപ്രദവും സമഗ്രവുമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പൗരന്മാരില്‍ നിന്ന് ആശയങ്ങള്‍ ക്ഷണിച്ചിരിയ്ക്കുകയാണ്. നിങ്ങളുടെ ആശയങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കാനുള്ള സുവര്‍ണ്ണാവസരമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നത്. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശയങ്ങള്‍ ഒരു പക്ഷേ പ്രധാനമന്തിയുടെ ശബ്ദത്തിലൂടെ ചെങ്കോട്ടയിൽ നിന്ന് പ്രതിധ്വനിക്കും…..!! പ്രധാനമന്ത്രിയുടെ ട്വീറ്റ് എത്തിയതിന് പിന്നാലെ ആശയങ്ങളും ചോദ്യങ്ങളും ഒഴുകിത്തുടങ്ങി. ചിലർ കോവിഡ് വാക്സിനേഷനെക്കുറിച്ച് സംസാരിച്ചപ്പോൾ ചിലർ രാജ്യത്തെ ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ച് സംസാരിച്ചു. അതേസമയം, പെഗാസസ് വിഷയം, റാഫേൽ അന്വേഷണം, ഇന്ധനവില വർദ്ധനവ്, വിവാദമായ കാർഷിക നിയമങ്ങൾ തുടങ്ങിയവയെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടവരും ഏറെയാണ്‌….!!

നിര്‍ദ്ദേശങ്ങളും ആശയങ്ങളും My Gov ആപ്പിലൂടെ പങ്കുവയ്ക്കാം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close