SPORTS

പരമ്പരവിജയത്തിന്റെ ആവേശത്തിനൊപ്പം ടോസ് ഭാഗ്യവും; ടീം ഇന്ത്യക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങുന്നത് സഞ്ജു അടക്കം അഞ്ച് പുതുമുഖങ്ങൾ; മികച്ച തുടക്കത്തോടെ ടീം ഇന്ത്യ

കൊളംബോ∙ പരമ്പര വിജയം സമ്മാനിച്ച ആത്മവിശ്വാസത്തിൽ ശ്രീലങ്കക്കെതിരെ മൂന്നാം ഏകദിന മത്സരത്തിൽ ടോസ് നേടി ടീം ഇന്ത്യ, ബാറ്റിംഗ് തിരഞ്ഞെടുത്തു. മലയാളിയായ സഞ്ജു സാംസൺ അടക്കം അഞ്ചു പുതുമുഖങ്ങളാണ് ഇന്ന് ഇന്ത്യക്കു വേണ്ടി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മത്സരത്തിൽ ശിഖർ ധവാന്റെ വിക്കറ്റ് നഷ്‌ടമായ ഇന്ത്യക്ക് വേണ്ടി ഇപ്പോൾ ക്രീസിലുള്ളത് ഓപണർ പൃഥ്വി ഷായും സഞ്ജു സാംസണുമാണ്. പതിമൂന്ന് ഓവറിൽ 83 റൺസ് എന്ന നിലയിലാണ് ഇപ്പോൾ ടീം.

സഞ്ജു സാംസൺ, നിതീഷ് റാണ, ചേതൻ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ എന്നിവരാണ് ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. ശ്രീലങ്കൻ നിരയിലും മൂന്നു മാറ്റങ്ങളുണ്ട്. പ്രവീൺ ജയവിക്രമ, അഖില ധനഞ്ജയ, രമേഷ് മെൻഡിസ് എന്നിവർ ഇന്ന് കളിക്കും.

ശിഖർ ധവാൻ നയിക്കുന്ന ടീം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്നെങ്കിലും ദീപക് ചാഹറിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം ടീമിന് അപ്രതീക്ഷിത വിജയവും പരമ്പരയും സമ്മാനിച്ചു. ഈ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ച ടീമിൽ ക്യാപ്റ്റൻ ശിഖർ ധവാൻ, പൃഥ്വി ഷാ, ഹാർദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ് എന്നിവർക്ക് മാത്രമാണ് ഈ മത്സരത്തിൽ ഇന്ത്യ അവസരം നൽകിയത്. അഞ്ച് പുതുമുഖങ്ങൾക്കൊപ്പം നവ്ദീപ് സെയ്നിയും ടീമിൽ ഇടംപിടിച്ചു.

ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, നിതീഷ് റാണ, ഹാർദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, നവ്ദീപ് സെയ്നി, ചേതൻ സാകരിയ

ശ്രീലങ്കൻ ടീം: ആവിഷ്ക ഫെർണാണ്ടോ, മിനോദ് ഭാനുക (വിക്കറ്റ് കീപ്പർ), ഭാനുക രജപക്ഷ, ധനഞ്ജയ ഡിസിൽവ, ചാരിത് അസാലങ്ക, ദസൂൺ ഷാനക (ക്യാപ്റ്റൻ), രമേഷ് മെൻഡിസ്, ചാമിക ‌കരുണരത്നെ, അഖില ധനഞ്ജയ, ദുഷ്മന്ത ചമീര, പ്രവീൺ ജയവിക്രമ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close