INDIANEWSTop News

ഇന്ത്യ – ചൈന 13ാംവട്ട കോർ കമാൻഡർ തല ചർച്ച ഇന്ന്; ഹോട്‌സ് സ്പ്രിംഗ്‌സ് മേഖലയിലെ സൈനിക പിന്മാറ്റം പ്രധാന വിഷയമാകും

ന്യൂഡൽഹി: നിരന്തരമായി ഉണ്ടാവുന്ന ലാഡക് അതിർത്തിയിലെ സംഘർഷവസ്ഥ പരിഹരിക്കുന്നത്തിന് വേണ്ടി ഇന്ത്യ – ചൈന കോർകമാൻഡർ തല ചർച്ച ഇന്ന് നചക്കും. ചൈനീസ് പ്രദേശമായ മോൾഡോയിൽ രാവിലെ 10 മണിക്ക് ചർച്ച ആരംഭിക്കും. ലഡാക്ക് അതിർത്തി വിഷയത്തിൽ ഇരു രാജ്യങ്ങളിലെ സൈന്യങ്ങളും തമ്മിൽ 13ാം തവണയണ് ചർച്ച നടക്കുന്നത്. ജനറൽ പി ജി കെ മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.

യോത്തിൽ പ്രധാനമായും ചർച്ചാ വിഷയമാവുക ഹോട്‌സ് സ്പ്രിംഗ്‌സ് മേഖലയിലെ സൈനിക പിന്മാറ്റമാവും. സംഘർഷ സമാനമായ അവസ്ഥയാണ് ഹോട്‌സ്പ്രിംഗ് പോയിന്റ് 15ൽ നിലനിൽക്കുന്നത്. രണ്ട് രാജ്യത്തിന്റെ സൈനികർ മുഖാമുഖം മോഖലയിൽ നിലയുറപ്പിച്ചിരിക്കുയാണ്. ഈ സന്ദർഭത്തിൽ ഒരു ഏറ്റുമുട്ടൽ ഒഴുവാക്കാനാണ് ഇത്തരത്തിൽ ചർച്ചകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണ നടത്തിയ ചർച്ചകളുടെ ഫലമായി ഗാൽവൻ, പാംഗോംങ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്നും ഇരു വിഭാഗം സൈനികരും പൂർണമായും പിൻവാങ്ങിയിരുന്നു.

ചൈനീസ് സൈന്യം കടന്നുകയറിയ മേഖലകളിൽ നിന്നെല്ലാം പിൻവാങ്ങണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ ഇതിന് ചൈന തയ്യാറാകുന്നില്ല. ചൈനയുടെ ഭാ​ഗത്തുനിന്നും വീണ്ടു അതിർത്തിയിൽ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച അരുണാചൽ അതിർത്തിവഴി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈനീസ് സൈന്യം മടങ്ങുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close