INDIA

യുദ്ധോപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ നേട്ടം വരിച്ചു; കയറ്റുമതിയിൽ 25 -ാം സ്ഥാനം; ഇന്ത്യയെ ആഗോള പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാക്കും: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ബെംഗളൂരു: യുദ്ധോപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ നേട്ടം വരിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇപ്പോൾ യുദ്ധോപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ 25 -ാം സ്ഥാനം എന്നുള്ള നേട്ടം കൈവരിച്ചുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 2020 ലെ സ്റ്റോക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടാണ് ഇത് വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബെംഗളൂരുവിൽ എത്തിയ പ്രതിരോധമന്ത്രി, ഡിപിഎസ് യുവിന്റെ പരിപാടിയിൽ പങ്കെടുക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കയറ്റുമതി ലക്ഷ്യമിടുന്നത് യുദ്ധോപകരണങ്ങളുടെ കാര്യപ്രാപ്തി, നിലവാരത്തിലൂളള വർദ്ധനവ് എന്നിവയാണ്. വസ്തുക്കളുടെ കയറ്റുമതി ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ ഇന്ത്യയെ ആഗോള പ്രതിരോധ വിതരണ ശൃംഖലയുടെ ഭാഗമാക്കാൻ 2024-25 ഓടെ സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം, 35,000 കോടി രൂപയുടെ കയറ്റുമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close