INDIANEWSTop News

ഉഭയകക്ഷി ധാരണകൾ ലംഘിച്ച് അതിർത്തിയിൽ ചൈനയുടെ മുന്നേറ്റം; എന്തിനേയും നേരിടാൻ ഇന്ത്യയും സജ്ജമെന്ന് വിദേശകാര്യവക്താവ്

ന്യൂഡൽഹി: അതിർത്തിയിൽ ചൈന പ്രകോപനം തുടരുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. അതിർത്തികളിൽ ചൈന വലിയതോതിൽ സൈന്യത്തെ വിന്യസിപ്പിക്കുന്നുണ്ട്. ഇത് സംഘർഷത്തിലേക്ക് വഴിനയിക്കാൻ കാരണ ആയേക്കും. ചൈനയുടെ ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് മറുപടിയായി ഇന്ത്യയും അതിർത്തികളിൽ വിന്യാസം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ ആരോപണങ്ങൾക്കോതിരെ പ്രതികരിക്കുകയായിരുന്നു അരിന്ദം ബാഗ്ചി. അതിർത്തിയിൽ ഇന്ത്യ ഏകപക്ഷീയ നീക്കങ്ങൾ നടത്തുന്നതായി ചൈനയുതെ ആരോപണം. ഇതിന് മറുപടിയായി അതിർത്തി മേഖലകളിൽ ചൈന വൻതോതൽ സൈനിക വിന്യാസം നടത്തുന്നതും പ്രകോപനം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉഭയകക്ഷി ധാരണകൾ ലംഘിച്ച് അതിർത്തിയിൽ ചൈന പ്രശ്നമുണ്ടാക്കാൻ തുടങ്ങുന്നത്. ചൈനയുടെ ഇത്തരം പ്രവർത്തനം വലിയ പ്രശ്നത്തിലേക്കായിരിക്കും വഴി നയിക്കുക. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നതിനായി ചൈന പ്രവർത്തിക്കുമെന്നാണ് ഇന്ത്യ കരുതുന്നതെന്നും ബാഗ്ചി അഭിപ്രായപ്പെട്ടു.

ലഡാക്ക് അതിർത്തികളിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്നതിനായി തമ്പടിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് കുറങ്ങൾ മുഴുവൻ ഇന്ത്യക്കു മേൽ പഴിചാരാൻ ചൈന ശ്രമിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close