deathINDIANEWSWORLD

15 മണിക്കൂർ നീണ്ട സംഘർഷം; പാക് ഭീകരനെ വധിച്ച ഇന്ത്യൻ സുരക്ഷ സേന

ഡൽഹി : കുൽഗം ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശിയ പാതയിൽ വച്ചു 15 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാസേന പാക് ഭീകരനെ വധിച്ചു . രാത്രി എട്ടുമണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത് .ആക്രമണം ഉണ്ടാകുമെന്ന് നേരത്തെ തന്നെ സുരക്ഷാ സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഭീകരർ സേനക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങിയിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് സാധാരണക്കാർക്കും ഈ ആക്രമണത്തിൽ പരുക്കേററിട്ടുണ്ട് . അതിനു പകരമായാണ് ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തിയത്.

15 മണിക്കൂർ നീണ്ട ആക്രമണത്തിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരിലെ നാഷണൽ ഹൈവേയിൽ വച്ചു സ്വാതന്ത്ര്യദിനത്തിനു മുൻപ് ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരുന്നത്. ബാരാമുള്ള-ശ്രീനഗർ റോഡ്, ഖാസിഗുണ്ട്-പന്താചൗക്ക് എന്നിവിടങ്ങളിൽ ആക്രമണം അഴിച്ചുവിടാൻ ഭീകരർ പദ്ധതി യിട്ടിരുന്നതായി കശ്മീർ പോലീസ് പറഞ്ഞു. റോക്കറ്റ് ലോഞ്ചറുകൾ പോലുള്ള ആയുധങ്ങളും ഭീകരിൽ നിന്നും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close