NEWSSPORTS

‌കപിൽ ദേവിനെ മറികടന്ന് സിറാജ്; വീഴ്ത്തിയത് അഞ്ച് വിക്കറ്റ്

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച് തകര്‍പ്പന്‍ ബൗളിംങ്ങുമായി സിറാജ്. നാല് വിക്കറ്റ് വീഴ്ത്തി കളി തിരിച്ചുപിടിച്ചതിൽ പ്രധാന പങ്ക് സിറാജിന്റെതാണ്. ജോസ് ബട്‌ലർ, സാം കറന്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെയാണ് സിറാജ് എറിഞ്ഞ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സിലും സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മൊത്തം എട്ട് വിക്കറ്റ്.

ലോര്‍ഡ്‌സില്‍ ഏറ്റവും മികച്ച പ്രകടനം പൂറത്തെടുത്ത ഇന്ത്യന്‍ ബൗളറായിരിക്കുകയാണ് സിറാജ്. ഇതിഹാസതാരം കപില്‍ ദേവിനെയാണ് സിറാജ് മറികടന്നത്. 1982ല്‍ കപിലും എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ 168 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. സിറാജാവട്ടെ 126 റണ്‍സാണ് നല്‍കിയത്. ഇതിൽ മൂന്നാമൻ മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗാണ്. 2007 പര്യടനത്തില്‍ ആര്‍ പി സിംഗ് 117 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 1996ല്‍ 130 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ വെങ്കടേഷ് പ്രസാദ് നാലാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത് ഇശാന്ത് ശര്‍മയാണ് 2014ല്‍ 135 റൺസിന് വഴങ്ങി ഏഴ് പേരെ പുറത്താക്കിട്ടുണ്ട്.

മത്സരത്തില്‍ 151 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 120 റണ്‍സ് എടുക്കുന്നതിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് മാന്‍ ഓഫ് ദ മാച്ച്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close