INDIANEWSSPORTS

ഇന്ത്യയുടെ വെള്ളിനക്ഷത്രമായി ഷൈലി സിങ്; അണ്ടർ 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ വെള്ളി മെഡൽ

നെയ്റോബി: ഇരുപത് വയസ്സിൽ താഴെ പ്രായമുളളവരുടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ ലോങ്ജംപ് താരം ഷൈലി സിങിന് വെള്ളി മെഡൽ.1 സെ.മി വ്യത്യാസത്തിൽ ആണ് ഷൈലിക്ക് സ്വർണ്ണം നഷ്ടമായത്. ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റർ കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തിൽ 6.59 മീറ്റർ ദൂരം പിന്നിട്ടു. 6.60 മീറ്റർ ദൂരം ചാടിയ സ്വീഡൻ താരം മജ അസ്കാജാണ് സ്വർണ്ണം നേടിയത്.ഉക്രൈന്‍ താരം മരിയ ഹൊരിയല്‍സോവയ്ക്കാണ് വെങ്കലം.6.50 മീറ്ററാണ് മരിയ ചാടിയത്.

ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജിന്റെ ബെംഗളൂരുവിലെ അക്കാദമിയിൽ അഞ്ജുവിൻ്റെ ഭർത്താവ് റോബർട്ട് ബോബി ജോർജ്ജിന് കീഴിലാണ് ഷൈലി പരിശീലനം നടത്തുന്നത്. നിലവിൽ ലോക രണ്ടാം നമ്പർ താരമാണ് ഷൈലി. യോഗ്യതാ റൗണ്ടിൽ 6.40 മീറ്റർ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്.

ലോക അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടമാണിത്. 10 കി.മീ നടത്തത്തിൽ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി മെഡൽ നേടിയിരുന്നു. 42:17:94 സമയമെടുത്താണ് അമിത് നടത്തം പൂർത്തിയാക്കിയത്. മിക്സഡ് റിലേയിൽ ഭരത് എസ്, സുമി,പ്രിയ മോഹൻ,കപിൽ എന്നിവരടങ്ങിയ സംഘം വെങ്കല മെഡൽ നേടിയതാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം. 3:20:60 സമയമെടുത്താണ് ഫിനിഷ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close