INDIANEWS

ഇന്ത്യ-നേപ്പാൾ കൂടിക്കാഴ്ച; പരസ്പര സുരക്ഷാ ആശങ്കകൾ ചർച്ച ചെയ്തു

ബംഗളൂരു: തമ്മിൽ കൂടിക്കാഴ്ച നടത്തി ഇന്ത്യയും നേപ്പാളും. പരസ്പര സുരക്ഷാ ആശങ്കകൾ, നേപ്പാളിലെ പ്രതിരോധ സേനയുടെ പരിശീലനവും ശേഷി വർധിപ്പിക്കുന്ന ആവശ്യകതകളും ദുരന്തനിവാരണത്തിൽ ഉഭയകക്ഷി സഹകരണവും വ്യാഴാഴ്ച നടന്ന ഇന്ത്യ-നേപ്പാൾ കൂടിക്കാഴ്ചയിൽ പ്രധാന വിഷയങ്ങളായി. കൂടാതെ വിവിധ പ്രതിരോധ സ്റ്റോറുകൾക്കായി നേപ്പാൾ സൈന്യത്തിന്റെ ആവശ്യകതയും സുരക്ഷ സംബന്ധിച്ച 14-ാമത് ഇന്ത്യ-നേപ്പാൾ ഉഭയകക്ഷി കൺസൾട്ടേറ്റീവ് ഗ്രൂപ്പിന്റെ യോഗത്തിൽ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.

ബംഗളൂരുവിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പരസ്പര സുരക്ഷാ ആശങ്കകൾ, നേപ്പാളിലെ പ്രതിരോധ സേനയുടെ പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ, ദുരന്തനിവാരണത്തിൽ സഹകരണം, വിവിധ പ്രതിരോധ സ്റ്റോറുകൾക്കായുള്ള നേപ്പാൾ സൈന്യത്തിന്റെ ആവശ്യകതകൾ, വിദഗ്ധരുടെ/ഉപദേശകരുടെ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ചർച്ചയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് എംഇഎയിലെ ജോയിന്റ് സെക്രട്ടറി (നോർത്ത്) അനുരാഗ് ശ്രീവാസ്തവയാണ്. നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ദക്ഷിണേഷ്യ) തീർത്ഥ രാജ് വഗേലിന്റെ നേതൃത്വത്തിലായിരുന്നു നേപ്പാൾ. ഇരു രാജ്യങ്ങളിലെയും പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യൻ കരസേനയുടെയും നേപ്പാൾ സൈന്യത്തിന്റെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പര്യവേഷണങ്ങളും സാഹസിക കായിക പ്രവർത്തനങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തതായി എംഇഎ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close