SPORTS

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത് ശ്രീലങ്ക; ആകെ അഞ്ച് ബാറ്റ്സ്മാന്‍മാന്മാരുമായി കളത്തിലിറങ്ങാൻ ഇന്ത്യ; രണ്ടാം ടി-20യിൽ ഇന്ത്യ കോവിഡ് കുരുക്കിൽ വീഴുമോ?

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു. നാല് താരങ്ങള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. കൊവിഡ് ബാധിതനായ ക്രുനാല്‍ പാണ്ഡ്യയ്ക്ക് പുറമെ അദ്ദേഹവുമായി അടുത്തിടപഴകിയ എട്ട് താരങ്ങളെക്കൂടി നഷ്ടമായതോടെ അഞ്ച് ബാറ്റ്സ്മാന്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ശിഖര്‍ ധവാന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്.

റുതുരാജ് ഗെയ്ക്ക്‌വാദ്, ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, നിധീഷ് റാണ എന്നവരാണ് അരങ്ങേറ്റ മത്സരം കളിക്കുന്നത്. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായ എട്ടു താരങ്ങള്‍ ഐസൊലേഷനിലാണ്. ഇതോടെ നെറ്റ്‌സില്‍ പന്തെറിയുന്ന താരങ്ങളെ കൂടി ഉള്‍പ്പെടുത്തി ടീം പുതുക്കുകയായിരുന്നു. ആറു ബൗളര്‍മാരും അഞ്ച് ബാറ്റ്‌സ്മാന്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്.

റുതുരാജും ധവാനും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. വണ്‍ഡൗണില്‍ ദേവ്ദത്ത് പടിക്കലും നാലാമനായി സഞ്ജു സാംസണും ഇറങ്ങും. നിതീഷ് റാണ അഞ്ചാമതായി എത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാറാണ് ആറാം നമ്പറില്‍. കുല്‍ദീപ് യാദവ്, രാഹുല്‍ ചാഹര്‍, നവദീപ് സെയ്നി, ചേതന്‍ സക്കറിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close