INDIANEWSWORLD

വാക്‌സിനിൽ തിരിച്ചടിച്ച് ഇന്ത്യ; യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധം

യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ നിൽക്കണമെന്ന് പുതിയ ഉത്തരവ്. ഒക്ടോബർ നാലു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ എത്തി 8 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തണം. കോവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ചവർക്കും നിയമം ബാധകമാണ്. 72 മണിക്കൂർ മുൻപുള്ള RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം.

ഇന്ത്യ നൽകുന്ന വാക്‌സിൻ അംഗീകരിക്കാൻ യുകെ വിസമ്മതിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം. യു.കെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യ വാക്‌സിൻ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തിയിരുന്നു. സർട്ടിഫിക്കറ്റിൽ ജനന തീയതിയും ഉൾപ്പെടുത്തുകയായിരുന്നു. നേരത്തെ വയസ്സ് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഡബ്ല്യൂ.എച്ച്.ഒ മാനദണ്ഡപ്രകാരം വാക്സിൻ സർട്ടിഫിക്കറ്റിൽ ജനന തീയതിയും രേഖപ്പെടുത്തണമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close