INDIANEWS

യുഎൻ ഇടപ്പെട്ടില്ല എങ്കിൽ മുഴുവൻ കശ്മീരും ഇന്ത്യയുടേത് ആകുമായിരുന്നു; വരും വർഷങ്ങളിൽ അത് സാധ്യമാവും: ചീഫ് എയർ മാർഷൽ അമിത് ദേവ്

ന്യൂഡൽഹി : യുഎൻ ഇടപെട്ടില്ല എങ്കിൽ മുഴുവൻ കശ്മീരും ഇന്ത്യയുടേത് ആകുമായിരുന്നുവെന്ന് എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ അമിത് ദേവ്. ഇന്ത്യൻ സൈനികരുടെ ബുഡ്ഗാം ലാൻഡിംഗിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ വ്യോമസേനയും, സൈനിക വിഭാഗങ്ങളും നടത്തിയ എല്ലാ പ്രവർത്തനങ്ങളും കശ്മീരിന്റെ ചില ഭാഗങ്ങളിൽ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിൽ വിജയിച്ചു. എന്നെങ്കിലും, പാക് അധിനിവേശ കശ്മീരും ഇന്ത്യയിൽ ചേരുമെന്നും വരും വർഷങ്ങളിൽ നമുക്ക് കശ്മീർ മുഴുവൻ ലഭിക്കുമെന്നും എനിക്ക് ഉറപ്പുണ്ട് എന്നാണ് അമിത് ദേവ് പറഞ്ഞത്.

പാക് അധിനിവേശ കശ്മീർ (പിഒകെ) പിടിച്ചെടുക്കാൻ നിലവിൽ പദ്ധതിയില്ല. എന്നാൽ ഇന്നല്ലെങ്കിൽ നാളെ കാശ്‌മീരിന്റെ ഭാഗങ്ങൾ മുഴുവനും ഇന്ത്യയുടേതാകും. ഇരുവശത്തുമുള്ള ആളുകൾക്ക് പൊതുവായ ബന്ധങ്ങളുണ്ട്. ഇന്നോ നാളെയോ, രാഷ്‌ട്രങ്ങൾ ഒന്നിക്കാം എന്നതിന് ചരിത്രം സാക്ഷിയാണ്. ഞങ്ങൾക്ക് ഇപ്പോൾ ഒരു പദ്ധതിയുമില്ല. പക്ഷേ, ദൈവം ആഗ്രഹിക്കുന്നു, കാരണം പാക് അധീന കശ്മീരിലെ ആളുകളോട് പാകിസ്ഥാനികൾനീതിപൂർവ്വം പെരുമാറുന്നില്ല. സാങ്കേതിക വിദ്യയുടെ മാറ്റത്തിന്റെ നിരക്ക് ഇന്ന് ലോകത്ത് വളരെ വേഗത്തിലാണ്. അതിനനുസരിച്ച് നമ്മൾ മുന്നേറേണ്ടതുണ്ട്. വെല്ലുവിളികൾക്ക് ഞങ്ങൾ എപ്പോഴും തയ്യാറാണ്. ഡ്രോൺ ചലഞ്ച് ഒരു ചെറിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി നേരിടാൻ തങ്ങൾക്ക് സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close