NEWSWORLD

സമസ്‌ത മേഖലകളിലും ഇന്ത്യ ലോകത്തെ നയിക്കുമെന്ന്‌ അമേരിക്കന്‍ നയതന്ത്രജ്ഞന്‍; രാജ്യത്തെ തൊഴില്‍ സേന ഏറെ ഇളപ്പമെന്നും റിച്ചാര്‍ഡ്‌ വെര്‍മ


ന്യൂഡല്‍ഹി: സമസ്‌ത മേഖലകളിലും ഇന്ത്യ ലോകത്തെ നയിക്കുന്ന ഒരു ദിനം വന്നെത്തുമെന്ന പ്രവചനവുമായി ഇന്ത്യയിലെ മുന്‍ അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ്‌ വെര്‍മ. ഇന്ത്യയും അമേരിക്കയും പോലുള്ള രണ്ട്‌ വമ്പന്‍ ജനാധിപത്യ ശക്തികള്‍ ഒന്നിച്ച്‌ നിന്നാല്‍ ഏറെ നേട്ടങ്ങളുണ്ടാക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

2030ഓടെ ഇന്ത്യയാകും എല്ലാ മേഖലകളിലും ലോകത്തെ നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം, ഏറ്റവും കൂടുതല്‍ ബിരുദധാരികള്‍, ഏറ്റവും വലിയ മധ്യവര്‍ഗം, ഏറ്റവും കൂടുതല്‍ മൊബൈല്‍-ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍, ലോകത്തെ ഏറ്റവും വലിയമൂന്നാമത്തെ സൈനിക ശക്തി, ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌ഘടന, 25ല്‍ താഴെ പ്രായമുള്ള അറുപത്‌ കോടി ജനത, ഇതെല്ലാം ഇന്ത്യയുടെ അനുകൂല ഘടകങ്ങള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട്‌ ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ അടുത്ത പതിറ്റാണ്ടില്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കും. 2030ലേക്ക്‌ വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വികസിപ്പിച്ചിട്ടില്ല. അത്‌ കൊണ്ട്‌ തന്നെയാണ്‌ നൂറ്‌ പതിയ വിമാനത്താവങ്ങളെക്കുറിച്ചുള്ള ആസൂത്രണങ്ങളോ നിര്‍മ്മാണങ്ങളോ നടക്കുന്നത്‌.

ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ബാങ്കിംഗ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശങ്ങള്‍. ഏഷ്യയിലെ ഏറ്റവും ചെറുപ്പക്കാരായ തൊഴില്‍ സേനയുള്ള രാജ്യം ഇന്ത്യയാണ്‌. 2050 വരെ ഈ നേട്ടം നിലനിര്‍ത്താനും ഇന്ത്യയ്‌ക്ക്‌ സാധിക്കുമെന്ന്‌ രാജ്യത്തെ ആദ്യ അമേരിക്കന്‍ സ്ഥാനപതി ആയിരുന്ന റോബര്‍ട്ട്‌ വെര്‍മ പറഞ്ഞു.

ഇന്തോ-അമേരിക്ക ബന്ധവും യൗവ്വന ദശയിലാണ്‌. 2000ത്തില്‍ ബില്‍ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെയാണ്‌ അത്‌ തുടങ്ങിയത്‌. പതിറ്റാണ്ടുകള്‍ നീണ്ട അകലത്തിന്‌ ശേഷം ആ സന്ദര്‍ശനം ഒരു പുതിയ തുടക്കത്തിന്റേത്‌ ആയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകേണ്ട സമയമാണ്‌ ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയ്‌ക്ക്‌ വേണ്ടി ഏറെക്കാലം നോക്കിയിരുന്നിട്ട്‌ കാര്യമില്ല. നമ്മുടെ ജനതയ്‌ക്ക്‌ വേണ്ടി ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണം. ഇതാണ്‌ ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close